Thursday, May 24, 2012

അനന്തപത്മനാഭന്റെ രചനയില്‍ 'വേനലിന്റെ കളനീക്കങ്ങള്‍'





പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്റെ രചനയിലെ ആദ്യചിത്രം 'വേനലിന്റെ കളനീക്കങ്ങള്‍' വരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.ബി വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീമ കല്ലിംഗലാണ് നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു.


മുമ്പ് അനന്തപത്മനാഭന്‍ എഴുതിയ ഒരു ചെറുകഥ വായിച്ച കെ.ബി വേണുവാണ് അത് സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ലാല്‍ജോസ് ഉള്‍പ്പെടെയുള്ളവര്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസമാണ് അത് സിനിമാ തിരക്കഥയായി വളര്‍ത്താന്‍ അനന്തപത്മനാഭന് പ്രചോദനം. 


ഒരു സ്ത്രീയുടേയും രണ്ടു പുരുഷന്‍മാരുടെയും കഥയാണിത്. നായികാപ്രാധാന്യമുള്ള ആഖ്യാനരീതി. 


ദര്‍ശിനി കണ്‍സെപ്റ്റിന്റെ ബാനറില്‍ വി.എസ് അധീഷാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: പ്രതാപ് നായര്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: ബെന്നറ്റ്. 


മുരളി ഗോപി, തിലകന്‍, അരുണ്‍, മാള അരവിന്ദന്‍, സുനില്‍ സുഖദ, കെ.പി.എ.സി ലളിത, സുകുമാരി, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


കഴിഞ്ഞദിവസം നടന്ന പൂജാ ചടങ്ങില്‍ കെ.ജി ജോര്‍ജ്, ലാല്‍ജോസ്, സിദ്ധാര്‍ഥ് ഭരതന്‍, കെ.പി.എ.സി ലളിത, മുരളി ഗോപി, കെ.ബി വേണു, അനന്തപത്മനാഭന്‍, സുകുമാരി, റിമാ കല്ലിംഗല്‍, പ്രിയനന്ദനന്‍, അരുണ്‍കുമാര്‍ അരവിന്ദ്, ബി.ഉണ്ണികൃഷ്ണന്‍, എം.വി നികേഷ്കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

venalinte kalaneekkangal pooja stills









venalinte kalaneekkangal, ananthapadmanabhan, k.b venu, murali gopy, rima kallingal, venalinte kalaneekkangal malayalam movie, malayalam movie stills

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.