Friday, May 25, 2012

Gallery: കലാപ രാഷ്ട്രീയത്തിന്റെ കഥയുമായി 'വീണ്ടും കണ്ണൂര്‍'





കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ 'കണ്ണൂര്‍' എന്ന ഹിറ്റ് ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിദാസ് -റോബിന്‍ തിരുമല കൂട്ടുകെട്ടില്‍ നിന്നൊരു ചിത്രം തീയറ്ററുകളിലേക്ക്. 'വീണ്ടും കണ്ണൂര്‍' എന്നു പേരിട്ട ചിത്രം അടുത്ത വാരം  റിലീസാകുന്നു. അനൂപ് മേനോന്‍ നായകനും കാതല്‍ സന്ധ്യ നായികയുമാകുന്ന ചിത്രം നിര്‍മിക്കുന്നത് ഗോള്‍ഡ് വിംഗ്സിന്റെ ബാനറില്‍ ലത്തീഫ് തിരൂരാണ്. 


ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവക്ക് പുറമേ സംഗീതവുമൊരുക്കുന്നത് റോബിന്‍ തിരുമലയാണ്. കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും അക്രമങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചിത്രം വര്‍ത്തമാനകാല കേരള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണെന്നാണ് സിനിമാനിരീക്ഷകരുടെ പ്രതീക്ഷ. 


ചില സാഹചര്യങ്ങളില്‍ കണ്ണൂരില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന ജയകൃഷ്ണന്‍ എന്ന യുവാവ് ഒരു പ്രണയം മൂലം വീണ്ടും അവിടെ തിരിച്ചെത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് കഥ. അക്രമരാഷ്ട്രീയവും അതിനെതിരായ പോരാട്ടവും ഈ പ്രണയകഥക്ക് പശ്ചാത്തലമാകുന്നു. 


രാജീവ് പിള്ള, ടിനി ടോം, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, റിസബാവ, അഗസ്റ്റിന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്യാമറ: ജിത്തു ദാമോദരന്‍,ഗാനങ്ങള്‍: പ്രകാശ് മാരാര്‍, കലാസംവിധാനം: ശ്രീനി. തിരൂര്‍ ടാക്കീസ് ചിത്രം തീയറ്ററുകളിലെത്തിക്കും. 

malayalam movie Veendum kannur poster gallery
(click to enlarge)
















veendum kannur, veendum kannur gallery, malayalam movie veendum kannur, haridas, robin thirumala, latheef tirur, anoop menon, rajiv pillai, kathal sandhya, sivaji guruvayur, irshad, tini tom

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.