Friday, May 18, 2012

അരികെ, മഞ്ചാടിക്കുരു, ഗൃഹനാഥന്‍ തീയറ്ററുകളില്‍







 ഈവാരം നാല്  മലയാളം ചിത്രങ്ങള്‍ തീയറ്ററുകളിലേക്ക്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'അരികെ', അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു', മോഹന്‍ കുപ്ലേരിയുടെ മുകേഷ് ചിത്രം 'ഗൃഹനാഥന്‍', എം.ബഷീര്‍ സംവിധാനം ചെയ്ത 'ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍'  എന്നിവയാണ് 18 വെള്ളിയാഴ്ച റിലീസാകുന്നത്. 


'അരികെ'യില്‍ സംവൃത സുനിലും മംമ്ത മോഹന്‍ദാസുമാണ് നായികമാര്‍. അന്തദേശീയതലത്തില്‍ ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു'വില്‍ പൃഥ്വിരാജ്, റഹ്മാന്‍, തിലകന്‍, സിന്ധു മേനോന്‍, ഉര്‍വശി തുടങ്ങി വന്‍താരനിരയുണ്ട്. 


'ഗൃഹനാഥനി'ലൂടെ പ്രശസ്ത തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ മലയാളത്തില്‍ നായികയായെത്തുന്നു. സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. 


ഉര്‍വശി, ജഗതി ശ്രീകുമാര്‍, അശോകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് 'ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമനി'ല്‍ അഭിനയിക്കുന്നത്.  


തമിഴ് ത്രി ഡി ചിത്രമായ 'അംബുലി'യും 18ന് കേരളത്തിലെത്തും. ഹിന്ദിയില്‍ നിന്ന് രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത് ടീമിന്റെ 'ഡിപ്പാര്‍ട്ട്മെന്റ്' ആണ് പ്രധാന റിലീസ്. ഹോളിവുഡില്‍ നിന്ന് 'ലോറാക്സ് ത്രിഡിയും പ്രദര്‍ശനത്തിനെത്തും.


അതേസമയം, ഈവാരം പ്രദര്‍ശനത്തിനെത്തുമെന്നറിയിച്ചിരുന്ന പൃഥ്വിരാജ് നായകനാകുന്ന 'ഹീറോ', നിധീഷ് ശക്തിയുടെ ജയസൂര്യ ചിത്രം 'വാധ്യാര്‍' എന്നിവര്‍ മാറ്റിവെച്ചു. ഹീറോ 24 എത്തും. ജയറാം നായകനാകുന്ന 'തിരുവമ്പാടി തമ്പാന്‍' 25ന് റിലീസാകും.





arike, grihanadhan, manjadikuru, anjali menon, mohan kupleri, syamaprasad, dileep, mamtha mohandas, three malayalam films releasing this week

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.