സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ ബാലതാരം തരുണി സച്ച്ദേവ് (13) നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ഒന്പതരക്ക് നേപ്പാളിലെ ജോംസോമിലാണ് ചെറുവിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ തരുണിയുടെ മാതാവ് ഗീതാ സച്ച്ദേവും മരിച്ചു. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍.
അനേകം പരസ്യചിത്രങ്ങളില്‍ അഭിനയിച്ച തരുണി മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത് വിനയന് സംവിധാനം ചെയ്ത 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിലെ അല്ഭുതബാലികയായാണ്. തുടര്‍ന്ന് മലയാളത്തില്‍ 'സത്യ'ത്തിലും അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചന് നായകനായ 'പാ' ഉള്‍പ്പെടെ ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു.
പൊഖാറയില്‍ നിന്ന് ജോംസോമിലേക്കുള്ള 60 കിലോമീറ്റര്‍ യാത്രക്കിടെയായിരുന്നു വിമാനം തകര്‍ന്നത്. ലാന്റിംഗിന് തൊട്ടുമുന്‍പ് കുന്നിലിടിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ ഇന്ത്യാക്കാരുള്‍പ്പെടെ 15 പേര് മരിച്ചു. 21 പേര് വിമാനത്തിലുണ്ടായിരുന്നു.
രസ്ന,വി.ഐ.പി, കോള്‍ഗേറ്റ്, ഐ.സി.ഐ.സി.ഐ, സഫോള തുടങ്ങി നിരവധി പരസ്യചിത്രങ്ങളില്‍ തരുണി താരമായി. സ്റ്റാര്‍ പ്ലസിലെ 'ബോല്‍ ബേബി ബോല്‍' എന്ന പരിപാടിയിലൂടെയാണ് മുംബൈ സ്വദേശിനിയായ തരുണി ക്യാമറക്ക് മുന്നിലെത്തുന്നത്.
taruni sachdev dies in plane crash, taruni of vellinakshatram fame dead in mishap, vellinakshatram, sathyam, vinayan film, taruni, child actress taruni
1 comments:
ആദരാന്ജലികള്
Post a Comment