Friday, May 11, 2012

Gallery: ശ്യാമപ്രസാദിന്റെ 'അരികെ' 18 മുതല്‍





ബന്ധങ്ങളുടെ ഉള്‍ക്കാഴ്ചകളിലേക്ക് ഒരന്വേഷണമായി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'അരികെ' 18 ന് തീയറ്ററുകളിലേക്ക്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരാണ് നായികമാര്‍. 


ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപാധ്യായയുടെ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ബന്ധങ്ങളുടെ ലളിതവും രസകരവുമായ ആവിഷ്കാരമാണിതെന്നാണ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ അഭിപ്രായം. 


വിന്ധ്യന്‍ അവതരിപ്പിക്കുന്ന പിക്ചര്‍ പെര്‍ഫെക്ടിനുവേണ്ടി സുരേഷ് ബാബു തറയിലാണ് ചിത്രം നിര്‍മിക്കുന്നത്. ലൈവ് സൌണ്ട് റെക്കോഡിംഗാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 


ഇതിന് മുമ്പ് ദിലീപ് അഭിനയിച്ച ശ്യാമപ്രസാദ് ചിത്രം വിജയശാന്തി നായികയായ 'കല്ലുകൊണ്ടൊരു പെണ്ണാ'ണ്. കോളജധ്യാപകന്റെ വേഷമാണ് ദിലീപിന് 'അരികെ'യില്‍. 


വിനീത്, അജ്മല്‍, ഇന്നസെന്റ്, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംഗീതം: ഔസേപ്പച്ചന്‍, ക്യാമറ: അഴകപ്പന്‍, എഡിറ്റിംഗ്: വിനോദ് സുകുമാരന്‍, കലാസംവിധാനം: വിനേഷ് ബംഗ്ലാന്‍.


malayalam movie arike poster gallery
(click to enlarge)










arike, arike malayalam movie, arike movie gallery, arike malayalam cinema stills, arike malayalam posters, syamaprasad, dileep, mamtha mohandas, samvritha, vineeth, ajmal ameer, syamaprasad's arike, arike preview

2 comments:

Sapna Anu B.George said...

Heard the song release in Asianet....Beautiful ones,eagerly waiting for the movie...

Hariprasad said...

trailor looks good. bgm is cool...oru bengali touch undu. waiting...!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.