Tuesday, May 1, 2012

മെയ്‌ മാസത്തില്‍ മലയാളസിനിമകളുടെ പൂരം



 ഈ മെയ്‌ മാസത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് മലയാളസിനിമകളുടെ പൂരം. മൂന്നാംതീയതി മുതല്‍ സൂപ്പര്‍താരങ്ങളുടേതും നവതരംഗത്തില്‍പെട്ടതുമടക്കം അനേകം സിനിമകള്‍ തീയറ്ററുകളിലെത്തും.


മെയ് മൂന്നിന് മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ഗ്രാന്റ് മാസ്റ്റര്‍' പുറത്തിറങ്ങും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. നാലിന് വൈശാഖിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'മല്ലുസിംഗും' റിലീസാവും. നര്‍മ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, സംവൃത തുടങ്ങിയവരാണ് താരങ്ങള്‍.


ലാല്‍ ജോസ് നിര്‍മിച്ച് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലേസ്' നാലാംതിയതി പുറത്തിറങ്ങും. ഫഹദ് ഫാസില്‍, സംവൃത, ഗൌതമി നായര്‍, ശ്രീനിവാസന്‍, അനുശ്രീ തുടങ്ങിയവരാണ് താരങ്ങള്‍.17ന് പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത 'ഹീറോ' പുറത്തിറങ്ങും. യാമി ഗൌതം, അനൂപ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 18ന് ജയസൂര്യയെ നായകനാക്കി നിധീഷ് ശക്തി ഒരുക്കിയ 'വാധ്യാരു'മെത്തും. ആന്‍ അഗസ്റ്റിനാണ് നായിക.


ജയറാം -ഹരിപ്രിയ എന്നിവര്‍ നായികാനായകന്‍മാരാകുന്ന 'തിരുമ്പാടി തമ്പാനും' ഉടന്‍ റിലീസ് ചെയ്യും. എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ദുല്‍ഖര്‍ സല്‍മാന്‍, നിത്യാ മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന അന്‍വര്‍ റഷീദിന്റെ 'ഉസ്താദ് ഹോട്ടല്‍' 11ന് റിലീസ് ചെയ്യാനാണ് സാധ്യത. 


അനൂപ് മേനോന്‍, മേഘനാ രാജ് എന്നിവരെ പ്രധാനതാരങ്ങളാക്കി അജി ജോണ്‍ ഒരുക്കുന്ന 'നമുക്ക് പാര്‍ക്കാന്‍', പശുപതിയെ നായകനാക്കി എം.എ നിഷാദ് ഒരുക്കുന്ന 'നമ്പര്‍ 66 മധുര ബസ്, മുകേഷ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ അഭിനയിക്കുന്ന മോഹന്‍ കുപ്ലേരിയുടെ 'ഗൃഹനാഥന്‍', പി. ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപന്‍' എന്നിവയാണ് ഈമാസത്തിലെ മറ്റു പ്രധാന മലയാളം റിലീസുകള്‍. 

many malayalam releases in may, malayalam releases this month, grandmaster, hero, diamond necklace, grihanathan, ustad hotel, vadhyar, ivan megharoopan, no66 madhura bus, mallusingh

1 comments:

Ramesh said...

സിനിമകള്‍ നിറയെ വന്നാലും തീയേറ്ററുകള്‍ കൂടി വേണ്ടേ പടം കളിക്കാന്‍. വരുന്ന പടങ്ങളൊക്കെ അടുത്തത് വരുമ്പോള്‍ മാറിപോകും അത്ര തന്നെ.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.