Thursday, May 3, 2012

Gallery: പൊട്ടിച്ചിരിപ്പിക്കാന്‍ മല്ലുസിംഗ് തീയറ്ററുകളിലേക്ക്





 പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ നര്‍മത്തില്‍ ചാലിച്ചൊരുക്കിയ 'മല്ലുസിംഗ്' വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. പോക്കിരിരാജ, സീനിയേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം സമ്പൂര്‍ണ എന്റര്‍ടെയ്നര്‍ ജനുസിലുള്ളതാണ്.


യുവതാരം ഉണ്ണി മുകുന്ദനാണ് ടൈറ്റില്‍ റോളില്‍ മല്ലുസിംഗ് എന്ന ഹരീന്ദര്‍ സിംഗായി എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ സുപ്രധാന വേഷത്തിലുണ്ട്. സംവൃതാ സുനിലാണ് നായിക. ചിരിയുടെ മാലപ്പടക്കവുമായി ബിജു മേനോന്‍, മനോജ് കെ.ജയന്‍ എന്നിവരും സീനിയേഴ്സിനു ശേഷം മറ്റൊരു വൈശാഖ് ചിത്രത്തില്‍ അണിനിരക്കുന്നു. മീരാ നന്ദന്‍, രൂപ മഞ്ജരി, അപര്‍ണ, ഷാലു, ഗീത, സായികുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. 


ഏഴുവര്‍ഷം മുമ്പ് കാണാതായ ഹരി എന്ന ബന്ധുവിനെത്തേടി അനി പഞ്ചാബിലെത്തുന്നതാണ് കഥ. പഞ്ചാബിലെ മല്ലു സ്ട്രീറ്റിലെ പഞ്ചാബിയായ ഹരീന്ദര്‍ സിംഗില്‍ ഹരിയുമായി അസാധാരണ സാദൃശ്യം കണ്ട അനി അയാള്‍ തന്നെയാണോ ഹരി എന്നറിയാന്‍ അവിടെ കൂടുന്നു. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പിന്നീടങ്ങോട്ട്. അനിയായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്.


സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പഞ്ചാബിലാണ്. സേതുവാണ് തിരക്കഥ. സംഗീതം: എം. ജയചന്ദ്രന്‍, ഗാനങ്ങള്‍: മുരുകന്‍ കാട്ടാക്കട, രാജീവ് ആലുങ്കല്‍, ക്യാമറ: ഷാജി, എഡിറ്റിംഗ്: മഹേഷ് നാരായണന്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍.


ആന്‍ മെഗാ മീഡിയക്ക് വേണ്ടി നീറ്റാ ആന്റോ നിര്‍മിച്ച ചിത്രം പ്ലേ ഹൌസ് വഴി പ്രദര്‍ശനത്തിനെത്തിക്കുന്നു. 

mallu singh gallery
(click to enlarge)

































mallusingh, mallusingh gallery, mallusingh preview, mallusingh malayalam movie, vaishakh, kunchacko boban, unni mukundan, unni mukundan as mallusingh, samvritha sunil, samvirtha in mallusingh, shalin, roopa manjari, meera nandan, manoj k jayan, sethu, neeta anto, playhouse, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.