Thursday, May 24, 2012

Hero Gallery: ' ഹീറോ'യായി പൃഥ്വി എത്തുന്നു







 'പുതിയമുഖ'ത്തിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന 'ഹീറോ' 25ന് തീയറ്ററുകളിലെത്തുന്നു. 


ടാര്‍സണ്‍ ആന്റണി എന്ന സിനിമാ ആക്ഷന്‍ ഡ്യൂപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡ്യൂപിനെ പോലും ഉപയോഗിക്കാതെയാണ് പൃഥ്വി പല സാഹസിക രംഗങ്ങളിലും അഭിനയിച്ചിരിക്കുന്നത്. 


'വിക്കി ഡോണര്‍' എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയയായ ഹിമാചല്‍ സുന്ദരി യാമി ഗൌതമാണ് നായിക. തമിഴ് നടന്‍ ശ്രീകാന്ത് ശ്രദ്ധേയവേഷത്തിലുണ്ട്. അനൂപ് മേനോന്‍, ബാല, ടിനി ടോം, നെടുമുടി വേണു, തലൈവാസല്‍ വിജയ്, അനൂപ് ചന്ദ്രന്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വിനോദ് ഗുരുവായൂരിന്റേതാണ് തിരക്കഥ. ക്യാമറ: ഭരണി കെ. ധരന്‍, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, ഗാനങ്ങള്‍: ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍, സംഗീതം: ഗോപീസുന്ദര്‍. സെവന്‍ ആര്‍ട്സാണ് ചിത്രം നിര്‍മിച്ച് തീയറ്ററിലെത്തിക്കുന്നത്. 


hero malayalam movie gallery
(click to enlarge)


















hero malayalam movie, hero movie stills, prithviraj as hero, yami gautam in hero, yami gautam as prithviraj's heroine, anoop menon, diphan, deepan movie hero, sreekanth, seven arts, malayalam film hero gallery, malayalam movie hero theatre list

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.