Friday, May 25, 2012

Gallery: ഉണ്ണി മുകുന്ദന്റെ 'ഏഴാം സൂര്യന്‍' തീയറ്ററുകളില്‍





ഉണ്ണി മുകുന്ദനെ നായകനാക്കി ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന 'ഏഴാം സൂര്യന്‍' മേയ് 25ന് തീയറ്ററുകളിലേക്ക്. സീരിയലുകളിലൂടെ ശ്രദ്ധേയനായ ജ്ഞാനശീലന്റെ ആദ്യ സിനിമാസംരംഭമാണിത്.

പ്രമുഖ ജോത്സ്യനായ വാഴക്കോട്ട് ഉണ്ണിനാരായണന്റെ മകന്‍ ചിത്രഭാനു എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായി മഹാലക്ഷ്മിയും അതുല്യയുമെത്തുന്നു. സായ്കുമാര്‍, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, കല്‍പന, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

കൈവല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രമേഷ് ചോലയിലാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: അശോക് ദേവരാജ്, തിരക്കഥ, സംഭാഷണം: വി.വിജയകുമാര്‍, ഗാനരചന: ആഷാ രമേഷ്, സംഗീതം: എം. ജയചന്ദ്രന്‍, മോഹന്‍സിതാര.


malayalam movie ezham suryan gallery
(click to enlarge)







ezham suryan, malayalam movie ezham suryan, ezham suryan gallery, malayalam cinema posters, unni mukundan, mahalakshmi, athulya, gnanaseelan, unni mukundan in ezham suryan, preview

1 comments:

hari said...

oru publicityum illathe ingane vannu pokan enthina padam pidikkunnathu. kashtam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.