Tuesday, May 29, 2012

Eecha Gallery: പ്രതികാരത്തിനായി 'ഈച്ച' വരുന്നു





മരണാനന്തരം പ്രതികാരം ചെയ്യാന്‍ വിവിധ രൂപത്തിലെത്തുന്ന ആത്മാക്കള്‍ വെള്ളിത്തിരക്ക് പുതുമയല്ല. എന്നാല്‍ പ്രതികാരം ചെയ്യാന്‍ ഈച്ചയായി എത്തിയാലോ? ഈ കഥയാണ് എസ്.എസ്. രാജമൌലി സംവിധാനം ചെയ്യുന്ന 'ഈഗ' എന്ന തെലുങ്ക് ഫാന്റസി ചിത്രം പറയുന്നത്. തെലുങ്കിനൊപ്പം ചിത്രം മലയാളത്തിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മലയാളത്തില്‍ 'ഈച്ച'യെന്ന് തന്നെയാണ് പേര്. 


യുവനടന്‍ നാനി (നവീന്‍) നായകനാകുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. കന്നഡ നടന്‍ സുദീപ് ശക്തനായ പ്രതിനായക വേഷത്തിലെത്തും. എം.എം. കീരവാണിയുടേതാണ് സംഗീതം. 


വിക്രമര്‍ക്കുഡു, ഛത്രപതി, യമഡോംഗ, മഗധീര, മര്യാദ രാമണ്ണ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജമൌലി കേരളത്തിലും സുപരിചിതനാണ്. ഛായാഗ്രഹണം: കെ.കെ സെന്തില്‍കുമാര്‍, എഡിറ്റിംഗ്: കോട്ടഗിരി വെങ്കടേശ്വര റാവു. 


26 കോടി മുടക്കുള്ള ചിത്രത്തില്‍ ഗ്രാഫിക്സിനും സ്പെഷല്‍ ഇഫക്ട്സിനും പ്രാധാന്യമുണ്ട്. ചിത്രം ജൂലൈ ആറിന് തെലുങ്കിലും മലയാളത്തിലും തമിഴിലും റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 

eega (eecha) malayalam movie gallery
(click to enlarge)











eega in malayalam, eecha malayalam movie, eecha dubbed in malayalam, samantha prabhu, eega gallery, sudeep, kicha sudeep, nani, s.s. rajamouli, m.m.keeravani

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.