Saturday, April 7, 2012

വീണ്ടും ടൈറ്റാനിക് തരംഗം, ഇത്തവണ ത്രീ ഡിയില്‍





 1997 ല്‍ ലോകമാകെ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച 'ടൈറ്റാനിക്' വീണ്ടും വെള്ളിത്തിരയിലെത്തി. ലിയനാര്‍ഡോ ഡി കാപ്രിയോ -കേറ്റ് വിന്‍സ്ലെറ്റ് ജോഡികള്‍ അഭിനയിച്ച ചിത്രം ഇത്തവണയെത്തുന്ന ഡിജിറ്റല്‍ ത്രി ഡി പതിപ്പിലാണെന്നതാണ് പ്രത്യേകത. 


വര്‍ഷം പലതു കഴിഞ്ഞിട്ടും കപ്പല്‍ ദുരന്തവും പ്രണയവും പറഞ്ഞ ചിത്രം വന്‍ ആവേശത്തോടെയാണ് ഇത്തവണയും പ്രേക്ഷകര്‍ വരവേറ്റത്.  അഞ്ചാം തീയതി പുറത്തിറങ്ങിയ ചിത്രത്തിന് കേരളത്തിലും മിക്ക ഷോകളും ഹൌസ് ഫുള്ളാണ്. 


പഴയ ചിത്രത്തെ മികച്ച ത്രി ഡി ഇഫക്ടുകളുമായി പുനരവതരിപ്പിക്കാന്‍ കോടികളാണ് ഇത്തവണ മുടക്കിയതെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറയുന്നു. 18 മില്യണ്‍ ഡോളര്‍ ഇതിനായി ചെലവായി. സാധാരണ ത്രി ഡിക്കൊപ്പം ഐ മാക്സ് ത്രി ഡി പതിപ്പും ഒരുക്കിയിട്ടുണ്ട്. 


titanic3d, titanic 3d version released, titanic3d hit in kerala, leonardo di caprio, cate winslet

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.