Saturday, April 28, 2012

Gallery: ജയറാമിന്റെ തിരുവമ്പാടി തമ്പാന്‍ വരുന്നു





 ശിക്കാറിന് ശേഷം എസ്.സുരേഷ് ബാബുവിന്റെ രചനയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' ഉടന്‍ തീയറ്ററുകളിലെത്തും. ജയറാം നായകനാവുന്ന ചിത്രത്തില്‍ ഹരിപ്രിയയാണ് നായിക.


ആനപ്രേമിയായ തിരുവമ്പാടി തമ്പാന്‍ തരകന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അറിയപ്പെടുന്ന ആനക്കച്ചവടക്കാരായ തിരുവമ്പാടി ആലങ്ങാട്ടുമാളിക വീട്ടിലെ അംഗമാണ് തമ്പാന്‍. രാജ്യത്തെവിടെയും ഇവര്‍ ആനകളെ എത്തിച്ചുകൊടുക്കും. ഒരിക്കല്‍ ബീഹാറിലെ സോന്‍പൂരിലെ ഗജമേളയില്‍ നിന്ന് ആനയെകൊണ്ടുവരാന്‍ ഇവര്‍ പുറപ്പെട്ടു. ആനയുമായി തിരികെ വരുന്നതിടെ മധുരയില്‍വെച്ചുണ്ടായ ഒരു സംഭവം ഇവരുടെ ജീവിതം മാറ്റിമറിക്കുകയാണ്. 


നെടുമുടി വേണു, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, ടി.ജി രവി, സാദിഖ്, ശ്രീജിത്ത് രവി, നന്ദു, ശ്രീലത, തമിഴ്താരങ്ങളായ ജെ.പി, കിഷോര്‍, തമ്പി രാമയ്യ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.


ഗിരീഷ് പുത്തഞ്ചേരി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മധു വാസുദേവന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. ക്യാമറ: മനോജ് പിള്ള, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം, കഥാസംവിധാനം: മനുജഗത്, മേക്കപ്പ്: രതീഷ് അമ്പാടി. ജിനി സിനിമയുടെ ബാനറില്‍ അലക്സാണ്ടര്‍ ജോണാണ് ചിത്രം നിര്‍മിക്കുന്നത്. 


ആനകള്‍ ചിത്രത്തിലുള്ളതിനാല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അനുമതി വൈകുന്നതുകാരണമാണ് സെന്‍സറിംഗും ഹിലീസിങ്ങും വിഷുവിന് നടക്കാതെ പോയത്. പ്രശ്നങ്ങള്‍ പരിഹരിച്ച് അടുത്താഴ്ച ചിത്രം തീയറ്ററിലെത്തുമെന്നാണ് കരുതുന്നത്. 

THIRUVAMBADI THAMPAN GALLERY
(click to enlarge)
















thiruvambadi thampan gallery, jayaram, haripriya, haripriya gallery, m.padmakumar, s.sureshbabu, thiruvambadi thampan malayalam movie, malayalam movie gallery, kishore, thambi ramaiya, janardanan, nedumudi venu, movie stills, preview

2 comments:

Nikhil Devan said...

ഇതിന്റെ പ്രശ്നങ്ങള്‍ ഒക്കെ തീര്‍ന്നോ. ഈ ആഴ്ച റിലീസ് കാണുമായിരിക്കും അല്ലെ?

Sanu said...

aanayum jayaraamum kalakkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.