Friday, April 20, 2012

തണുത്ത കണ്ണട - ഒരു ഉഡായിപ്പ് സിനിമ






വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ വിരിഞ്ഞ തണുത്ത കണ്ണട (അഥവാ കൂളിങ്ഗ്ലാസ്) എന്ന ഹ്രസ്വചിത്രം വ്യത്യസ്തമാകുന്നു. 


ഷോര്‍ട്ട്ഫിലിം രംഗത്തെ സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വഴിമാറി നടക്കുന്ന ചിത്രം എണ്‍പത് കാലഘട്ടത്തിലെ ഒര് കണ്ണട മോഷണത്തിന്റെ കഥയാണ് പറയുന്നത്. ഇത് ഒരു ഉഡായിപ്പ് സിനിമയാണ് എന്ന ലേബലില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ കണ്ണട ഉണ്ടാക്കുന്ന ഉഡായിപ്പ് പ്രശ്‌നങ്ങള്‍ തന്നെ. 11 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഒരു ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കാണുന്നതു പോലെയാണ്. 


കരുനാഗപ്പള്ളി അമ്യതപുരി ക്യാമ്പസിലെ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ എല്‍.റ്റി മറാട്ടാണ് രചനയും സംവിധാനവും.സംവിധായകന്റെ ഏഴാമത്തെ ഷോര്‍ട്ട്ഫിലിമാണ് തണുത്ത കണ്ണട.മനു ചന്ദ്രനാണ് നിര്‍മാണം.ക്യാമറ ശബരിനാഥ്,റോഷന്‍ അലക്‌സ് ജേക്കബ്.സംഗീതം - ഡാന്‍ വിന്‍സെന്റ്.

thanutha kannada short film- youtube link




thanutha kannada, malayalam short film, l.t maratt, trial film crowd

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.