Friday, April 27, 2012

പ്രിയദര്‍ശന്റെ 'തേസ്' റിലീസായി





പതിവു കോമഡി പശ്ചാത്തലം വിട്ടൊരു ത്രില്ലര്‍ ചിത്രവുമായി പ്രിയദര്‍ശന്‍ വീണ്ടും ഹിന്ദിയില്‍. അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലഭിനയിക്കുന്ന പ്രിയന്റെ 'തേസ്' 27ന് റിലീസ് ചെയ്യുന്നു. വലുതല്ലെങ്കിലും ശ്രദ്ധേയമായൊരു അതിഥി വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തിലുണ്ടെന്നത് പ്രത്യേകതയാണ്. 


ഒരു അതിവേഗ ട്രെയിനില്‍ സ്ഥാപിച്ച ബോംബ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കാതെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രെയിനിന്റെ വേഗത കുറഞ്ഞാല്‍ ബോംബ് പൊട്ടിത്തെറിക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വേഗത കുറയാതെ തന്നെ ട്രെയിനിലെ ബോംബ് നിര്‍വീര്യമാക്കാനും പ്രതിയെ പിടിക്കാനുമാണ് മോഹന്‍ലാലിന്റെ ശിവ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ ശ്രമം. 


കങ്കണാ റെണോത്ത്, സമീറാ റെഡ്ഡി എന്നിവരാണ് നായികമാര്‍. ബോമന്‍ ഇറാനി, സയ്യിദ് ഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


ഹോളിവുഡിലെ ശ്രദ്ധേയനായ ഗാരെത്ത് മില്‍നെണ് ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പഴയ ഇംഗ്ലീഷ് ചിത്രം 'സ്പീഡി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് 'തേസ്' നിര്‍മിച്ചിരിക്കുന്നത്. സാജിദ് -വാജിദാണ് സംഗീതം. ക്യാമറ: തിരു, എഡിറ്റിംഗ്: ടി.എസ്. സുരേഷ്. 



tezz, mohanlal in tezz, tezz hindi movie released, ajaya devgan, anil kapoor, kangana renaut, sameera reddy, priyadarsan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.