Saturday, April 21, 2012

വീണ്ടും അയ്യര്‍ സി.ബി.ഐ!





മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ സി.ബി.ഐ വീണ്ടും വരുന്നു. അയ്യര്‍ സി.ബി.ഐ നായകനാകുന്ന അഞ്ചാമത്തെ ചിത്രവും കെ.മധു, എസ്.എന്‍ സ്വാമി ടീം തന്നെയാണ് ഒരുക്കുന്നത്. 'ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്സ്' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. 


കൃഷ്ണകൃപ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. മധു തന്നെ നിര്‍മിക്കുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ തീരുമാനമായി വരുന്നേയുള്ളൂ. ഇപ്പോള്‍ മധു സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന 'ബാങ്കിംഗ് അവേഴ്്സ്' പൂര്‍ത്തിയായാല്‍ ഈ ചിത്രം തുടങ്ങും.  


1987ല്‍ ആണ് സി.ബി.ഐ പരമ്പരയിലെ ആദ്യ ചിത്രമായ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നീ ചിത്രങ്ങളും വന്നിരുന്നു. രക്തച്ചൊരിച്ചിലില്ലാതെ ബുദ്ധി ഉപയോഗിച്ചുള്ള വ്യത്യസ്തമായ അന്വേഷണ ശൈലിയാണ് സ്ഥിരം കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്ന് സേതുരാമയ്യറെ വേറിട്ടുനിര്‍ത്തിയിരുന്നത്. 




sethuramaiyer again, fifth part of mammooty's c.b.i series, sethuramaiyer fifth part, mammootty, s.n swami, k.madhu

5 comments:

Sajith said...

s n swami aano? hmmm

ശ്രീ said...

കാത്തിരിയ്ക്കുന്നു...

Anonymous said...

S N SWAMY saranam..please.. njangale veruthe vidoo

Nikhil Devan said...

നന്നായി വരട്ടെ.

Anonymous said...

mukesh kalakkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.