Saturday, April 7, 2012

മോഹന്‍ലാലും ജോഷിയും വീണ്ടും; റണ്‍ ബേബി റണ്‍!





ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ ജോഷിയും വീണ്ടും ഒന്നിക്കുന്നു. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിനുവേണ്ടിയാണിത്. അമലാ പോളാണ് നായിക.


രഞ്ജിത്തിന്റെ 'സ്പിരിറ്റ്' പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കും. ഒരു ടെലിവിഷന്‍ ക്യാമറാമാന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥ. സച്ചി -സേതു ടീമിലെ സച്ചിയാണ് തിരക്കഥയൊരുക്കുന്നത്. നര്‍മപശ്ചാത്തലത്തിലുള്ള ത്രില്ലറായിരിക്കുമിതെന്നാണ് സൂചന. ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കും. 


run baby run, joshiy, mohanlal, amala paul, mohanlal and amala paul, amala paul in joshiy film

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.