Tuesday, April 10, 2012

മേഘന വീണ്ടും 'ബ്യൂട്ടിഫുള്‍' കൂട്ടുകാര്‍ക്കൊപ്പം





യുവനടി മേഘനാ രാജ് വീണ്ടും 'ബ്യൂട്ടിഫുള്‍' കൂട്ടുകെട്ടിന്റെ ചിത്രത്തിലെ നായികയാവുന്നു. സൂപ്പര്‍ ഹിറ്റായ 'ബ്യൂട്ടിഫുളി'നുശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിലാണ് ജയസൂര്യ, അനൂപ് മേനോന്‍, മേഘനാ രാജ് ടീം വീണ്ടും ഒന്നിക്കുന്നത്. 


ആദ്യം ഈ വേഷത്തിന് നടി പത്മപ്രിയയെയാണ് പരിഗണിച്ചിരുന്നതെന്ന് അറിയുന്നു. തിരക്കഥയില്‍ വന്ന മാറ്റങ്ങള്‍ പരിഗണിച്ചാണ് മേഘനയെ പകരം നിശ്ചയിച്ചത്. ചിത്രം മറ്റൊരു നായിക കൂടിയുണ്ടാകുമെന്നാണ് വിവരം. 


നടന്‍ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ രചന. 'ബ്യൂട്ടിഫുളി'ലെ നായകന്‍മാരും നായികയും സംവിധായകനും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു മനോഹര ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.


meghana raj, meghana with beautiful team again, anoop menon and meghana raj, jayasurya, v.k prakash, meghana in trivandrum lodge, v.k prakash to direct trivandrum lodge

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.