മമ്മൂട്ടി വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. 'ജവാന്‍ ഓഫ് വെള്ളിമല' എന്ന ചിത്രത്തിലാണിത്.
ലാല്‍ജോസിന്റെ ശിഷ്യനായിരുന്ന അനൂപ് കണ്ണന്റെ കന്നി സംവിധാന സംരംഭമാണിത്. മമ്മൂട്ടിയുടെ നിര്‍മാണ വിതരണ കമ്പനിയായ പ്ലേ ഹൌസിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. നേരത്തെ നിരവധി ചിത്രങ്ങള്‍ വിതരണത്തിനെടുത്തിരുന്നെങ്കിലും നിര്‍മാണമേഖലയിലെ ആദ്യ ചുവടുവെപ്പാണിത്.
വെള്ളിമല ഡാമിലെ ജീവനക്കാരനായ മുന്‍ പട്ടാളക്കാരന്‍ ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനിത എന്ന ഡാം ജീവനക്കാരിയായി നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു. കോശി എന്ന ശ്രദ്ധേയവേഷത്തില്‍ ആസിഫ് അലിയുമുണ്ട്. പുതുമുഖമായ ലിയോണ ലിഷോയിയും നായികവേഷത്തിലുണ്ട്.
ജയിംസ് ആല്‍ബര്‍ട്ടിന്റേതാണ് തിരക്കഥ. ക്യാമറ: സതീഷ് കുറുപ്പ്, സംഗീതം: ബിജിബാല്‍. തൃശൂര്‍, പീരുമേട് തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷന്‍.
(photo courtesy: 3dxmedia designs)
jawan of vellimala, mammootty, anoop kannan, mammootty as jawan of vellimala, james albert, play house, mamta mohandas
0 comments:
Post a Comment