Friday, April 20, 2012

Cobra Review: വിഷമില്ലാത്ത കോബ്രകള്‍





തൊമ്മനും മക്കള്‍ക്കും ശേഷം മമ്മൂട്ടി-ലാല്‍ ടീം ഒരുമിച്ച് സ്ക്രീനിലെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍, ലാലിന്റെ രചനയും സംവിധാനവും. ഇത്രയൊക്കെ മതി മികച്ച നര്‍മരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് 'കോബ്ര'യെന്ന ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍. എന്നാല്‍ ഇത്തവണ ഈ മൂര്‍ഖന്‍ വന്നത് വിഷമില്ലാതെയാണ്, അതായത് കാര്യമായ ചിരിയുണര്‍ത്തുന്ന നര്‍മങ്ങള്‍ 'കോബ്ര'ക്ക് സമ്മാനിക്കാനിക്കാവുന്നില്ലെന്നര്‍ഥം.


രാജയും (മമ്മൂട്ടി)യും കരി (ലാല്‍)യും സഹോദരങ്ങളാണ്. കോട്ടയംകാരായ സഹോദരങ്ങള്‍. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും പണക്കാരായ ഇവര്‍ തങ്ങളുടെ വധുക്കളായി സഹോദരിമാരായ പെണ്‍കുട്ടികളെ തേടി നടക്കുകയാണ്. ഇതിനിടെ ഇവര്‍ക്ക് ജോണ്‍ സാമുവല്‍ (ലാലു അലക്സ്) എന്നയാളുടെ വീട് വാങ്ങേണ്ടതായി വരുന്നു. അയാള്‍ക്ക് രണ്ട് പെണ്‍മക്കള്‍ - ഷേര്‍ലിയും (പത്മപ്രിയ), ആനിയും (കനിഹ) ഉണ്ടെന്നറിഞ്ഞ് അവരെ കെട്ടാന്‍ അവിടെ കൂടുന്നു. ആ താമസത്തിനിടെ സാമുവലിന്റെ ശത്രുക്കളായ ഐസക്കിനെയും ആല്‍ബര്ട്ടിനെയും  നേരിടേണ്ടിവരുന്നു. അത് കോബ്രകളുടെ ബന്ധത്തെ തന്നെ ബാധിക്കുംവിധം സങ്കീര്‍ണമാവുന്നതാണ് പിന്നീടുള്ള കഥ. 


മമ്മൂട്ടിയുടെ അടുത്തിടെ ഹിറ്റായ 'രാജ' വേഷങ്ങളുടെ (ബെല്ലാരിരാജ, പോക്കിരിരാജ) മറ്റൊരു പകര്‍പ്പാണ് കോബ്രകളിലെ രാജയും. ഒന്നിലധികം ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടുപോയി എന്നതുകൊണ്ടു മാത്രം വിഡ്ഡിത്തം നിറഞ്ഞ മുറി ഇംഗ്ലീഷ് സംസാരിക്കുന്ന പണക്കാരനായ നായകനെ എക്കാലവും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന മിഥ്യആ ധാരണയോടെ സൃഷ്ടിക്കപ്പെട്ട കഥാപാത്രം. പറ്റിയ കൂട്ടായി ലാലിന്റെ കരിയും. രാജമാണിക്യം, മായാവി, തുറുപ്പുഗുലാന്‍, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഇത്തരം വേഷങ്ങള്‍ കണ്ട് ചിരിച്ചവര്‍ക്ക് പോലും മരുന്നിനെങ്കിലും 'കോബ്ര' കാണാന്‍ കയറിയാല്‍ ചിരിവരുമെന്നു തോന്നുന്നില്ല.


ലാല്‍ ഒറ്റക്ക് സംവിധാനം ചെയ്യാന്‍ തുടങ്ങിയ ശേഷം ഒരുക്കിയ എറ്റവും മോശം സൃഷ്ടിയാണിതെന്നും പറയാതെ വയ്യ. നിരവധി ഹിറ്റ് ചേരുവകള്‍ സൃഷ്ടിച്ച ലാല്‍, ഇത്തരമൊരു സിനിമ പടച്ചുവിട്ടാല്‍ പ്രേക്ഷകര്‍ കണ്ടിരിക്കുമെന്ന് വിശ്വസിച്ചു എന്നതും അവിശ്വസനീയം. 


നായകന്‍മാരെ കണ്ടാലുടന്‍ ചാടിക്കയറി ഇഷ്ടപെടാന്‍ മാത്രമുള്ള നായികമാരായി പത്മപ്രിയയും കനിഹയും ചിത്രത്തിലുണ്ട്. മുടി നീട്ടി വളര്‍ത്തി മൃഗീയ വില്ലനായി എത്തുന്ന ബാബു ആന്റണിയുടെ കാര്യമോര്‍ക്കുമ്പോഴാണ് ആകെ ചിരി വരുന്നത്. ഒന്നുചെയ്യാനാവാതെ സലീംകുമാറിനെയും രാജുവിനെയും കോബ്രകളുടെ ഇടംവലം നിര്‍ത്തിയിട്ടുണ്ട്. 


മറ്റ് സാങ്കേതിക വിഭാഗങ്ങളില്‍ പ്രസക്തമായി പരാമര്‍ശിക്കാന്‍ വേണുവിന്റെ ക്യാമറയല്ലാതെ ഒന്നുമില്ല. ചുരുക്കത്തില്‍, ഒരു വിധത്തിലും പ്രേക്ഷകന് ആസ്വാദ്യകരമല്ലാത്ത തട്ടിക്കൂട്ട് കോപ്രായങ്ങളുടെ അസഹ്യമായ സമ്മേളനമാണ് 'കോബ്ര'. 

cobra review, malayalam movie cobra review, malayalam movie cobra, mammootty, lal, kaniha, padmapriya, alex paul, malayalam cinema cobra review

3 comments:

SNMC memories said...
This comment has been removed by the author.
Anonymous said...

മലയാളിയുടെ സത്വ പരമായും യും ജൈവ പരംയുമുള്ള പ്രശ്നങ്ങള്‍ മുന്നോട്ടു വെക്കുന്ന ചിട്രമെണ്ണ്‍ നിലയില്‍ കോബ്ര ഏറെ പര്‍ഗാന അര്‍ഹിക്കുഇന്ന ചിത്രം ആണ് .ന വാ തലമുറ സിനിമകളുടെ താല്‍കാലിക ധവള ദീപ്തിയില്‍ കന്നഞ്ചിച്ച നിരൂപക ബുദ്ടിജീവിസമൂഹം പരമ്പരയ വാര്‍പ്പ് മാതൃകകള്‍ എന്നാക്ഷേപിച് ചിത്രത്തെ മാറ്റി നിറുത്തുകയാണ്‌ . യദാര്‍ത്ഥത്തില്‍ പാരമ്പര്യ വാര്‍പ് മാതൃകകളുടെ പിന്നാലെ ചുറ്റിത്തിരിയുന്നത് നവ തലമുറ ചിത്രങ്ങളാണ്‌ എന്ന കാണാം. അവ മിക്കതും ആകട്ടെ പാശ്ചാത്യ സിനിമകളില്‍ നിന്ന് നിര്‍ധാരണം ചെയ്യപ്പെട്ടിട്ടുലതൂ അല്ലെങ്കില്‍ അടിച്ചു മാറ്റ പെട്ടിടുല്ലതോ ആണ് അവയുടെ കഥ തന്തു എന്ന് കാണാന്‍ കഴിയും ..ദ്രിശ്യ പരിചാര നതിലെ വ്യത്യസ്തതയില്‍ അതില്‍ ഉപയോഗിക്കപ്പെടുന്ന ബിംബങ്ങളില്‍ അത്യാധുനിക മധ്യ വര്‍ഗ ഉപരി വര്‍ഗ ദ്രിസ്യ പരിസരങ്ങളില്‍ ആണ് ഇഏ ചിത്രങ്ങള്‍ ചുറ്റി തിരിയുന്നത് . ലോക സിനിമ ചരിത്രത്തില്‍ കോബ്ര പോലുള്ള സിനിമ കാണില്ല.അടിച്ചുമാറ്റ പെട്ടതോ ഇനി ആരെങ്കിലും അനുകരിക്കുകയോഒ ചെയ്യുണ്ണ്‍ ചിത്രമല്ല കോബ്ര. അതിനാല്‍ അത് മൌലികമായ രചനയാണ് . നവ തലമുറ ചിത്രങ്ങള്‍ സമ്പന്ന വെണ പാളിയുടെ സെല്ലുലോയിടല്‍ പരിപ്രേക്ഷ്യം മാത്രമാണ് . കോളോണിയല്‍ നവ ലിബറല്‍ മൂല്യങ്ങളാണ് ഇവ മുന്ന്ട്ടു വെക്കുന്നത് . അത് നിലവിലെ വ്യവഷ്ടിതികലോടും മൂല്യബോധതോടും ഉള്ള കലഹം ആയും മലയാളിയുടെ അധമ വികാരങ്ങളുടെയും അധമ ബോധാങ്ങളുടെയും തുറന്നു കട്ടളയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നാല്‍ പാശ്ചാത്യ അരാചക മൂല്യങ്ങളെ ഇന്ത്യന്‍ സമൂഹത്തില്‍ സന്നിവേശിപ്പിക്കാനും സമര്‍ഥമായി ഉള്ചെര്‍ക്കാനും ഉള്ള ശ്രമാമന്‍ സത്യത്തില്‍ നവ തലമുറ സിനിമകള്‍. അതെ സമയം ശരാശരി മലയാളി അനുഭവിക്കുന്ന സത്വ പ്രതി സന്ധിയുടെ യദാര്‍ത്ഥ ദ്രിസ്യ വല്കരണമാണ് കോബ്ര എന്ന കാണാം . ഭാഷ പരമായും വര്‍ഗ വര്‍ണ പരവുമായ ചില സത്വ ചിന്തകളെ ചിത്രം മുന്നോട്ടു വെക്കുന്നു. വെളുപ്പ് എന്നാ നിറം ഭ്രമാത്മകമായ ഒന്നായി മാറിയിരിക്കുന്നു സൗന്ദര്യത്തിന്റെയും മേലളിതതിന്റെയും അടയാള പെടുതലായി ധവള ത മാറിയിരിക്കുന്നു. അതുകൊണ്ടാണ് വെളുപ്പ് വര്ടിപ്പിക്കുന വസ്തുക്കളെ കുറിച്ചുള്ള പരസ്യങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ കാരണം . (ഗോപ്യ ഭാഗങ്ങള്‍ വരെ വെളുപ്പിക്കുന്ന ഉത്പന്ന പരസ്യം അടുതുണ്ടയത് ശ്രദ്ദിക്കുക )ഒരു കീഴാള ബോധവും പരിപ്രേക്ഷ്യവുമാന്‍ നിറം കുറഞ്ഞവര്‍ ഇത് മൂലം അനുഭവിക്കുന്നത് , ഈ എതിനിക് ആയ കീഴാള അധമ ബോധമാണ് ചിത്രത്തിലെ കോ ബ്രദര്‍ അനുഭവിക്കുന്നത് ഇത് മലയാളി സമൂഹത്തിന്റെ പരി ചേദം ആണ് . ഭാഷ പരമായ കീഴാള ബോധവും ചിത്രം മുന്നോട്ടു വെയ്ക്കുന്നു റിയാലിറ്റി ഷോ കളിലെ അവതാരകര്‍ മുറി മലയാളം പറയുകയും അത് ഫാഷന്‍ ആയി അന്ഗീകരിക്കപ്പെടുകയും ചെയ്യുന്നു, അതെ സമയം മുറി ഇംഗ്ലീഷ് കൊമാളിത്മായി വ്യവ ചേദിക്കപയൂകയും ചെയ്യുന്നു. തെറ്റി ആംഗലേയ ഉച്ചാരണം പരിഹാസ കഥാപാത്രമായി ആളുകളെ മാറ്റുന്പോള്‍ തെറ്റായ മലയാള ഉച്ചാരണം ഫാഷന്‍ ആയും ഇംഗ്ലീഷ് അറിയവുന്നതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇത്തരം സാമൂഹികമായ വൈരുദ്യത്മക ദ്വന്ദങ്ങളെ നിശിതമായി ഉയര്തികട്ടുകയാന്‍ കോബ്ര എന്നാ ചിത്രം . മലയാളി അനുഭവിക്കുന്ന ഇത്തരം സ്വത- വര്‍ഗ -വര്‍ണ പ്രടിസന്ധി കളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് കോബ്ര .നവ തലമുറ ചിത്രങ്ങള്‍ സാമൂഹിക സദാചാര മൂല്യ സങ്കല്പ്പങ്ങ്ലെയും നൈതിക മൂല്യ ബോധത്തെയും കണക്കറ്റു പരിഹസിക്കുമ്പോള്‍ സാഹോദര്യം കരുണ ദയ തുടങ്ങിയ മൂല്യങ്ങളുടെ നിലനില്പിനെ കുറിച്ച് പ്രതീക്ഷ പുലര്‍ത്തുകയാണ് കോബ്ര എന്നാ ചിത്രം

Anonymous said...

@anonyous
apaaram anna apaaram

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.