Sunday, April 29, 2012

Gallery: മോഹന്‍ലാലിന്റെ ഗ്രാന്റ്മാസ്റ്റര്‍ മൂന്നുമുതല്‍





മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ഗ്രാന്റ്മാസ്റ്റര്‍' മേയ് മൂന്നിന് തീയറ്ററുകളിലെത്തും. 


എതിരാളികളുടെ കരുനീക്കങ്ങള്‍ കൂര്‍മബുദ്ധിയിലൂടെ തിരിച്ചറിയുന്ന ചന്ദ്രശേഖര്‍ ഐ.പി.എസ് എന്ന പോലീസുദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു പരമ്പര കൊലയാളിയും അയാള്‍ക്ക് പിന്നാലെയുള്ള ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമാണ് മുഖ്യ കഥാതന്തു. പ്രിയാമണിയാണ് നായിക.


നരേന്‍, അനൂപ് മേനോന്‍, റോമ, മിത്ര കുര്യന്‍, ജഗതി ശ്രീകുമാര്‍,ദേവന്‍, സിദ്ദിഖ്, സായികുമാര്‍, ബാബു ആന്റണി, രാജശ്രീ നായര്‍, റിയാസ് ഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദീപക് ദേവാണ് സംഗീതമൊരുക്കുന്നത്. ക്യാമറ: വിജയ് ഉലകനാഥന്‍.


ദേശീയതലത്തില്‍ ശ്രദ്ധേയമായ യു.ടി.വി മോഷന്‍ പിക്ചേഴ്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 

GRANDMASTER GALLERY
(click to enlarge)















GRANDMASTER TRAILOR VIDEO


GRANDMASTER, grandmaster malayalam movie, grandmaster preview, grandmaster gallery, grandmaster mohanlal, mohanlal, roma, priyamani, b.unnikrishnan, utv motion pictures, narien, anoop menon

1 comments:

Nikhil Devan said...

ഒരു സൂപ്പര്‍ ത്രില്ലെര്‍ പ്രതീക്ഷിക്കുന്നു ലാലേട്ടാ ...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.