Tuesday, April 10, 2012

കോഴിക്കോട്ടും മള്‍ട്ടിപ്ലക്സായി





വടക്കന്‍ കേരളത്തിലെ സിനിമാക്കാഴ്ചകള്‍ക്ക് നവ്യാനുഭവമായി മലബാറിലെ ആദ്യ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 


മാവൂര്‍ റോഡില്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആര്‍.പി മാളിലാണ് ആറു തീയറ്ററുകളടങ്ങിയ 'ഫിലിംസിറ്റി' മള്‍ട്ടിപ്ലക്സ് ആരംഭിച്ചിരിക്കുന്നത്. എമറാള്‍ഡ്, സഫയര്‍, ടോപ്പാസ്, കോറല്‍, റൂബി എന്നീ തീയറ്ററുകളാണ് തുറന്നത്. ഇതിനു പുറമേ സ്പാ തീയറ്ററുമുണ്ട്. 


ആക്ടീവ് ത്രീ ഡി, ഡോള്‍ബി ഡിജിറ്റല്‍ 8 ട്രാക്ക് ശബ്ദം, ആധുനിക പോഷ് സീറ്റുകള്‍, എല്ലാ ഹാളിലും കിടന്ന് കാണാനുള്ള റെക്ലൈനര്‍ സീറ്റുകള്‍ ഉള്‍പ്പെടെയാണ് തീയറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. 120 മുതല്‍ 200 രൂപ വരെയും റെക്ലൈനര്‍ സീറ്റിന് 275 രൂപയുമാണ് നിരക്ക്. 150 പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് തീയറ്റുകളും 100 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് തീയറ്ററുകളുമാണുള്ളത്.


അറ്റ്ലസ് എം.എം രാമചന്ദ്രനാണ് ഫിലിം സിറ്റിയുടെ ചെയര്‍മാന്‍. പി.എസ് നടരാജനാണ് എം.ഡി. ശനിയാഴ്ച നടി കാവ്യ മാധവന്‍ മള്‍ട്ടിപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 



filmcity multiplex, multiplex opened at r.p mall, kozhikode multiplex, pvs filmcity, theatres in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.