Tuesday, April 3, 2012

Mayamohini Gallery: ദിലീപ് ഏഴുമുതല്‍ 'മായാമോഹിനി'





ദിലീപ് 'നായികവേഷ'ത്തിലെത്തുന്ന 'മായാമോഹിനി' ഏപ്രില്‍ ഏഴുമുതല്‍ അവധിക്കാലം ആഘോഷമാക്കാന്‍ തീയറ്ററുകളിലേക്ക്. വേഷങ്ങളില്‍ എന്നും വ്യത്യസ്തത പരീക്ഷിക്കുന്ന ദിലീപിന്റെ പുത്തന്‍ അല്‍ഭുതമാണീ മോഹിനിവേഷം.


കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി.സുകുമാറും മധു വാര്യരും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസാണ്. സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസ് -ഉദയകൃഷ്ണ ടീമിന്റേതാണ് രചന. 


മായ എന്ന പെണ്‍കഥാപാത്രത്തിലൊളിപ്പിച്ച സസ്പെന്‍സ് തീയറ്ററില്‍ കണ്ടറിയേണ്ടതാണെന്ന് അണിയറക്കാര്‍ പറയുന്നു. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിലാണ് മായ എത്തുന്നത്. മായയുടെ കാമുകനായ ലക്ഷ്മീ നാരായണന്‍ എന്ന വേഷത്തില്‍ ചിരിയുണര്‍ത്താന്‍ ബാബുരാജുമുണ്ട്. സമ്പൂര്‍ണ കോമഡി അവധിക്കാല എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. 


മൈഥിലി, ലക്ഷ്മി റായ് എന്നിവര്‍ നായികമാരാകുന്നു. വിജയരാഘവന്‍, മധു വാര്യര്‍, കൊച്ചുപ്രേമന്‍, ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മോഹന്‍ ശര്‍മ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


സംഗീതം: ബേണി ഇഗ്നേഷ്യസ്, ഗാനങ്ങള്‍: വയലാര്‍ ശരത്, ക്യാമറ: അനില്‍ നായര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, എഡിറ്റിംഗ്: ലിജോ പോള്‍. വിതരണം: കളര്‍ ഫാക്ടറി ആന്റ് മഞ്ജുനാഥ റിലീസ്.

MAYAMOHINI GALLERY
(click to enlarge)






















for more posters and latest stills, click here

മായാമോഹിനി Mayamohini poster gallery 2





mayamohini, dileep as mayamohini, mayamohini stills, mayamohini gallery, mayamohini preview, lakshmi rai, maidhili, dileep as female lead, jose thomas, uday krishna, sibi k. thomas, biju menon, baburaj

3 comments:

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.