Thursday, April 5, 2012

ദിഗംബരന്‍ വീണ്ടും





ഓര്‍മയില്ലേ ദിഗംബരനെ? അനന്തഭദ്രത്തിലെ ശക്തനായ വില്ലന്‍! ആ ദിഗംബരന്‍ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് വരുന്നു, 'അനന്തഭദ്ര'ത്തിന്റെ രണ്ടാം ഭാഗമായ 'ഭദ്രാസന'ത്തിലൂടെ.  മനോജ്‌ കെ ജയന്‍ തന്നെ പുതിയ പതിപ്പിലും ദിഗംബരനാകും. 


ആദ്യഭാഗം രചിച്ച സുനില്‍ പരമേശ്വരന്‍ തന്നെ രണ്ടാംഭാഗത്തിനും തിരക്കഥയൊരുക്കും. പ്രമുഖ പരസ്യചിത്ര സംവിധായകനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് 'ഭദ്രാസനം' സംവിധാനം ചെയ്യുക. 'അനന്തഭദ്ര'മൊരുക്കിയത് സന്തോഷ് ശിവനായിരുന്നു.


പല്ലവി ഇന്റര്‍നാഷനലിനു വേണ്ടി സജിത്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റു താരങ്ങളും നായികയും ഉടന്‍ തീരുമാനമാകുമെന്നറിയുന്നു. 



bhadrasanam, digambaran, andrabhadram to have sequel, ananthabhadram sequel named bhadrasanam, jabbar kallarakkal, sajithkumar, manoj k. jayan, sunil parameswaran

1 comments:

Harinath said...

ഞാൻ കണ്ടതിൽവച്ച് മനോജ് കെ ജയന്റെ ഏറ്റവും ഉഗ്രൻ പ്രകടനമായിരുന്നു ‘ദിഗംബരൻ’. ആ വേഷം വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. Perfect. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.