Wednesday, April 4, 2012

22 FK Gallery: ആഷിഖ് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' 13 മുതല്‍





'സോള്‍ട്ട് ആന്റ് പെപ്പറി'ന് ശേഷം ആഷിഖ് അബു ഒരുക്കുന്ന '22 ഫീമെയില്‍ കോട്ടയം' വിഷുക്കാലത്ത് തീയറ്ററുകളിലേക്ക്. ഏപ്രില്‍ 13നാണ് റിലീസ്.  ഫഹദ് ഫാസില്‍, റീമാ കല്ലിംഗല്‍ എന്നിവര്‍ മുഖ്യവേഷത്തിലുള്ള ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ടി.ജി രവി, സത്താര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


ടെസ എബ്രഹാം എന്ന ബംഗളൂരുവില്‍ പഠിക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അവളും സിറിള്‍ മാത്യൂ എന്ന യുവാവും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള വഴിത്തിരിവുകളുമാണ് കഥ. ടെസയെ റീമയും സിറിളിനെ ഫഹദും അവതരിപ്പിക്കുന്നു. 


'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ശ്യാം പുഷ്കരന്‍ അഭിലാഷ് എസ്. കുമാറുമായി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ: ഷൈജു ഖാലിദ്. ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: റെക്സ് വിജയന്‍. ഫിലിം ബ്രിവറിയുടെ ബാനറില്‍ ഒ.ജി സുനിലാണ് ചിത്രം നിര്‍മിക്കുന്നത്. 


ചിത്രത്തിന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ സ്ത്രീ ശാക്തീകരണ യു ട്യൂബ് വീഡിയോകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം നെറ്റില്‍ വന്‍ തരംഗമായിരുന്നു. 

22 female kottayam trailor

22 female kottayam gallery
(click to enlarge)






22 female kottayam, 22 female kottayam gallery, 22fk, aashiq abu, film brewary, syam pushkaran, shyju khalid, rex vijayan, rima kallingal, fahad fasil, malayalam cinema gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.