Friday, March 16, 2012

കര്‍മയോഗി തീയറ്ററുകളില്‍






 ഷേക്സ്പിയറിന്റെ 'ഹാംലെറ്റി'നെ മലയാളത്തിന്റെ ദൃശ്യപരിസരത്തേക്ക് പറിച്ചുനടുന്ന വി.കെ. പ്രകാശ് ചിത്രം 'കര്‍മയോഗി' തീയറ്ററുകളില്‍. ഇന്ദ്രജിത്ത് മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ നിത്യാ മേനോനാണ് നായിക.


ചാത്തോത്ത് കുടുംബത്തിലെ രുദ്രന്‍ കുരുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ശിവന്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യോഗി വിഭാഗത്തില്‍പെട്ട കുടുംബമാണിത്. 


പത്മിനി കോലാപുരി ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. സൈജു കുറുപ്പ്, അശോകന്‍, മണിക്കുട്ടന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഐ.എഫ്.എഫ്.ഐ, ഐ.എഫ്.എഫ്.കെ തുടങ്ങിയ ചലച്ചിത്രമേളകളില്‍ ചിത്രം ശ്രദ്ധനേടിയിരുന്നു. 


ബല്‍റാം മട്ടന്നൂരാണ് ചിത്രത്തിന്റെ രചന. സംഗീതം: ഔസേപ്പച്ചന്‍, ക്യാമറ: ആര്‍.ഡി രാജശേഖര്‍, എഡിറ്റിംഗ്: ബീനാ പോള്‍, നിര്‍മാണം: വചന്‍ ഷെട്ടി, സജിതാ പ്രകാശ്. 

karmayogi gallery
(click to enlarge)








karmayogi, malayalam movie karmayogi, v.k. prakash, indrajith, indrajith in karmayogi, karmayogi gallery, karmayogi posters, karmayogi preview, review, malayalam movie gallery, nitya menon, nitya menen, padmini kohlapuri, manikuttan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.