Friday, March 2, 2012

Gallery: രാജീവ് കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി തീയറ്ററുകളില്‍





റിയാലിറ്റി ഷോകള്‍ സമൂഹത്തിലുയര്‍ത്തുന്ന സംഭവങ്ങളും തുടര്‍പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്ന ടി.കെ രാജീവ് കുമാറിന്റെ 'തല്‍സമയം ഒരു പെണ്‍കുട്ടി' മാര്‍ച്ച് രണ്ടുമുതല്‍ തീയറ്ററുകളില്‍. ടൈറ്റില്‍ റോളിലെത്തുന്നത് ശ്രദ്ധേയയായ യുവതാരം നിത്യാ മേനോനാണ്.


മഞ്ജുളാ ചിക്കന്‍ കോര്‍ണര്‍ ഉടമ അയ്യപ്പന്‍ പിള്ളയുടെ മകള്‍ മഞ്ജുള ഒരു നാടന്‍ പെണ്‍കുട്ടിയാണ്. റിയല്‍ ടി.വിയുടെ തല്‍സമയം ഒരു പെണ്‍കുട്ടി എന്ന റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കുമ്പോള്‍ അവള്‍ തിരഞ്ഞെടുക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി അവളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ക്യാമറക്ക് മുന്നിലൂടെ തല്‍സമയം പ്രേക്ഷകനു മുന്നിലെത്തുന്നു. പ്രണയം സാമൂഹിക പ്രശ്നങ്ങളുമുള്‍പ്പെടെ അവള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഇതില്‍ പെടുന്നു. 


നായകവേഷം കൈകാര്യം ചെയ്യുന്നത് ഉണ്ണി മുകുന്ദനാണ്. ശ്വേതാ മേനോന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, രാജു, കെ.പി.എ.സി ലളിത, ടിനി ടോം, സിദ്ദീഖ്, ദേവീ ചന്ദന തുടങ്ങിയവര്‍ അഭിനയിക്കുന്നു. 


സണ്ണി ജോസഫും മാനുവല്‍ ജോര്‍ജുമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മുരുകന്‍ കാട്ടാക്കട, ബി.ആര്‍ പ്രസാദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ശരത്താണ്. ക്യാമറ: വിനോദ് ഇല്ലംമ്പള്ളി, എഡിറ്റിംഗ്: ബി. അജിത്കുമാര്‍. റീല്‍ ടു റീല്‍ സിനിമ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. 

thalsamayam oru penkutty gallery
(click to enlarge)

























talsamayam oru penkutty, talsamayam oru penkutty posters, talsamayam oru penkutty gallery, t.k. rajeevkumar, nitya menon, unni mukundan, suraj venjaramood, swetha menon, baburaj, nitya menon gallery

1 comments:

Biju AR said...

നല്ല സബ്ജക്റ്റ് ആണ്. രാജീവ് കുമാര്‍ നന്നായി എടുത്താല്‍ മതിയായിരുന്നു

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.