Thursday, March 29, 2012

ടി. ദാമോദരന്‍ വിടവാങ്ങി





 ശക്തമായ സാമൂഹിക വിഷയങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ (77) നിര്യാതനായി. ബുധനാഴ്ച രാവിലെ 9.45 ഓടെ കോഴിക്കോട്ടെ മകളുടെ വീട്ടില്‍ ഹൃദയാഘാതം മൂലമായിരുന്നു നിര്യാണം. വ്യാഴാഴ്ച ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം 11 മണിയോടെ മാവൂര്‍ റോഡിലെ വൈദ്യൂത ശ്മശാനത്തില്‍ സംസ്കരിക്കും. 


1980 കളുടെ തുടക്കത്തില്‍ കേരള രാഷ്ട്രീയവും സാമൂഹികപ്രശ്നങ്ങളും സ്ഥിരം സിനിമാശൈലിവിട്ട് ഗൌരവമായി ചര്‍ച്ച ചെയ്ത നിരവധി തിരക്കഥകള്‍ ടി. ദാമോദരന്റേതായി വന്നു. സാമൂഹിക ദുരിതങ്ങളും രാഷ്ട്രീയവും തൊഴിലാളി പ്രശ്നങ്ങളും ഒക്കെ രൂക്ഷമായ അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 


കായികാഛധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ആദ്യം തിരക്കഥയൊരുക്കുന്നത് 1975ല്‍ ഇറങ്ങിയ 'ലൌ മാര്യേജ്' എന്ന ചിത്രത്തിന് വേണ്ടിയാണ്. അവിടെത്തുടങ്ങി 2006ല്‍ വന്ന വി.എം വിനുവിന്റെ 'യെസ് യുവര്‍ ഓണര്‍' വരെ 50ലേറെ തിരക്കഥകള്‍ രചിച്ചു. അദ്ദേഹം ഐ.വി ശശിയുമായി ചേര്‍ന്ന് സൃഷ്ടിച്ച സിനിമകള്‍ പലതും എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്.  ഈ കൂട്ടുകെട്ട് 1979ല്‍ 'ഏഴാം കടലിനക്കരെ' മുതലാണ് തുടങ്ങുന്നത്. പിന്നീടങ്ങോട്ട് 80 ല്‍ 'അങ്ങാടി', തുടര്‍ന്ന് 'മീന്‍, 'കരിമ്പന', 'ഈനാട്', 'വാര്‍ത്ത', 'നാണയം', 'അബ്കാരി', 'ഇന്നല്ലെങ്കില്‍ നാളെ', 'ആവനാഴി', അടിമകള്‍ ഉടമകള്‍', 1921, 'ഇന്‍സ്പെക്ടര്‍ ബല്‍റാം', ശ്രദ്ധ, ബല്‍റാം വേഴ്സസ് താരാദാസ് വരെ നീണ്ടു. 


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ആര്യന്‍', 'അഭിമന്യു', 'അദ്വൈതം', 'കാലാപാനി', 'മേഘം' തുടങ്ങിയ ചിത്രങ്ങളും ഭരതന്‍ സംവിധാനം ചെയ്ത 'കാറ്റത്തെ ക്ിളിക്കൂട്', 'ഇത്തിരിപൂവേ ചുവന്നപൂവേ' തുടങ്ങിയ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥ രചിച്ചു. 


പരേതയായ പുഷ്പയാണ് ഭാര്യ. മക്കള്‍: ദീദി ദാമോദരന്‍ (തിരക്കഥാകൃത്ത്), സിമ്ന (അധ്യാപിക), അഡ്വ. രശ്മി. മരുമക്കള്‍: പി. പ്രേംചന്ദ് (അസി. എഡിറ്റര്‍ ചിത്രഭൂമി), അഡ്വ. പി. രാജീവ് ലക്ഷ്മണ്‍, മോഹനന്‍ (ടീ ടേസ്റ്റര്‍). 


ബുധനാഴ്ച മീഞ്ചന്തയിലെ വീട്ടില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ നിരവധിപേരെത്തി. 



t.damaoran passed away, t.damodaran, script writer t. damodaran, t. damodaran no more, t.damodaran dead

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.