Thursday, March 15, 2012

Shikari Review: ഉന്നം പിഴച്ച ശിക്കാരി






കന്നഡയിലെ മുഖ്യധാരാ ചിത്രങ്ങള്‍ക്ക് പൊതുവേ മലയാളത്തിലെ മൂന്നാംകിട ചിത്രങ്ങളോടു പോലും മല്‍സരിക്കാനുള്ള യോഗ്യതയുണ്ടാകാറില്ല. എങ്കിലും മമ്മൂട്ടി ആദ്യമായി കന്നഡയില്‍ അഭിനയിക്കുന്ന അഭയ സിംഹ സംവിധാനം ചെയ്ത 'ശിക്കാരി'ക്ക് പ്രതീക്ഷയോടെ കാണാന്‍ കാത്തിരുന്നതിന് കാരണങ്ങളേറെയായിരുന്നു. 


ഒന്ന്, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകന്റെ സംരംഭം. രണ്ട്, സ്ഥിരം തട്ടിക്കൂട്ട് മുഖ്യധാരാ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്യ്രസമരവും ഒരു കാലഘട്ടവും വര്‍ണിക്കുന്ന ചിത്രമെന്ന പേര്. എന്നാല്‍, ഈ പ്രതീക്ഷകള്‍ എള്ളോളം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അമര്‍ ചിത്രകഥ തോല്‍ക്കുന്നരീതിയില്‍ ബാലിശമായ ആഖ്യാനം കൂടിയായപ്പോള്‍  പ്രേക്ഷകര്‍ ശരിക്കും 'ശിക്കാരി'യുടെ ഇരകളായി. 


സാധാരണഗതിയില്‍ പുസ്തകങ്ങളും നോവലകളും മറ്റും വായിക്കുന്നതില്‍ യാതൊരു താല്‍പര്യവും കാട്ടാത്തത സോഫ്ട് വെയര്‍ എഞ്ചിനീയറായ അഭിലാഷിന് )മമ്മൂട്ടി),കൂട്ടുകാരനായ അവിനാഷിന് കിട്ടിയ ഒരു കൈയെഴുത്ത് നോവലിനോട് താല്‍പര്യം തോന്നുന്നു. അപൂര്‍ണമായ ആ നോവലിന്റെ ബാക്കി താളുകള്‍ തേടി അയാള്‍ മഞ്ചിനടുക്ക എന്ന ഗ്രാമത്തിലേക്ക് തിരിക്കുന്നു. 


അവിടെ എഴുത്തുകാരനെ കണ്ടെത്താനായില്ലെങ്കിലും അയാളുടെ മകള്‍ നന്ദിതയെ (പൂനം ബജ് വ) കാണുന്നു. അവളുടെ സഹായത്തോടെ നോവലിന്റെ പഴയ താളുകള്‍ കണ്ടെത്തുകയും പണ്ട് നടന്ന, എന്നാല്‍ ആരുമറിയാതെ പോയ കരുണന്‍ എന്ന യുവാവിന്റെ സ്വാതന്ത്യ്ര സമര പോരാട്ടവും പ്രണയവുമെല്ലാം അറിയുകയും ചെയ്യുന്നു. നോവല്‍ വായനക്കിടെ ഇരുവരും തങ്ങളെ കഥാപാത്രങ്ങളായി തന്നെ കാണുകയുമാണ്. 


ഒറ്റനോട്ടത്തില്‍, 'ശിക്കാരി'ക്കുള്ള ചേരുവകളും കഥയുടെ രത്നചുരുക്കവും ഒരു വ്യത്യസ്ത പരീക്ഷണമാണെന്ന തോനനലുളവാക്കിയേക്കാം. എന്നാല്‍, ബാലിശമായ കഥപറച്ചിലും ബൈലിംഗ്വല്‍ എന്ന ഓമനപ്പേരിലുള്ള മലയാളവുമല്ല, കന്നഡയുമല്ല എന്നരീതിയിലെ കഥാ പശ്ചാത്തലവുമൊക്കെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഭീകരമായ അനുഭവമാണ്. 


കുട്ടികളുടെ ചിത്രത്തിന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ എന്ന ലേബലില്‍ നിന്ന് അഭയ സിംഹക്ക് ഒരിഞ്ചു മുന്നോട്ടു പോകാനായിട്ടില്ല എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഒട്ടും ആഴമില്ലാത്ത ബാലിശമായ തിരക്കഥയും അവതരണവും. 


സ്ഥിരം ഡബ്ബിംഗ് ചിത്രങ്ങളെ പോലെ അന്യഭാഷയില്‍ ചുണ്ടനക്കുകയും മലയാളം കേള്‍ക്കുകയും ചെയ്യുന്ന പതിവ് തെറ്റിച്ചിട്ടുണ്ട് 'ശിക്കാരി'യില്‍. കന്നഡക്കും മലയാളത്തിനും വെവ്വേറെ രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനാല്‍ ചുണ്ടനക്കല്‍ പ്രശ്നം ചിത്രത്തിലില്ല.


കരുണന്‍ എന്ന സ്വാതന്ത്യ്ര സമര പോരാളിയുടെ വിചിത്രമായ പോരാട്ടശൈലിയും അഭിലാഷ് എന്ന എഞ്ചിനീയറുടെ പെട്ടെന്നുള്ള മനംമാറ്റവുമെല്ലാം പറഞ്ഞുവെച്ചിരിക്കുന്ന ശൈലി ഈ വാദങ്ങള്‍ക്ക് പിന്‍തുണയേകും. കൂടാതെ അപരിചതനായ ഒരാള്‍ വരുമ്പോള്‍ കണ്ണുമടച്ച് വീട്ടില്‍ കയറ്റി താമസിപ്പിച്ച് തോളോടു തോള്‍ ഉരുമി കഥ പറഞ്ഞിരിക്കുകയും 'ഇംപ്രസ്' ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന നായികയെ (അതും ഒരു കുഗ്രാമത്തില്‍) കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നും. 


മമ്മൂട്ടി എന്ന നടന്റെ സ്ഥിരം ശൈലിയുടെയോ അഭിനയമികവിന്റെയോ നിഴല്‍ പോലും ചിത്രത്തില്‍ കാണാനില്ല. നായിക പൂനം ബജ് വക്ക് പതിവ് ഗ്ലാമര്‍ ഡോള്‍ പരിവേഷത്തില്‍ നിന്നുമാറി അല്‍പസ്വല്‍പം അഭിനയ പ്രാധാന്യമുള്ള വേഷം ലഭിച്ചു എന്നത് ചിത്രത്തിന്റെ പ്രധാന മേന്‍മയാണ്. 


മലയാള നടന്‍മാരായ ഇന്നസെന്റ്, ടിനി ടോം, ഇന്നസെന്റ് എന്നിവര്‍ക്ക് ശ്രദ്ധിക്കപ്പെടുന്ന വേഷമുണ്ട് ചിത്രത്തില്‍. എന്നാല്‍ നേരത്തെ പറഞ്ഞ ബൈലിംഗ്വല്‍ പരീക്ഷണത്തിന്റെ ഒരു അസ്വാഭാവികത ഇവരുടെ പ്രകടനത്തിലും മുഴച്ചുനില്‍ക്കുന്നുണ്ട്.


ഹരികൃഷ്ണയുടെ ഈണത്തിലുള്ള ഗാനങ്ങള്‍ മോശമല്ല (മലയാളത്തനിമയെക്കാള്‍ കന്നഡത്തനിമയാണുള്ളതെങ്കിലും), എന്നാല്‍ അവ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന അനവസരങ്ങളിലാണ്. ക്ലൈമാക്സ് നടന്നുകൊണ്ടിരിക്കേയുള്ള അവസാന ഗാനം കൃത്യമായ ഉദാഹരണം. (ഒപ്പം അതില്‍ നായകന്റെ അനാവശ്യമായ ഒരു നൃത്തച്ചുവടും!)


മമ്മൂട്ടിക്ക് നായകനായി (അതും ഇരട്ടവേഷത്തില്‍) കന്നഡയില്‍ അഭിനയിക്കാനായി എന്നതില്‍ കവിഞ്ഞ് 'ശിക്കാരി' കന്നഡ സിനിമക്കോ മലയാള സിനിമക്കോ വേറെന്തെങ്കിലും സംഭാവന നല്‍കുന്നതായി ചിത്രം കണ്ട ആര്‍ക്കും തോന്നാനിടയില്ല. 


shikari review, shikkari review, mammootty in shikari, poonam bajwa, abhay simha, malayalam movie shikari, mammootty and poonam bajwa, tini tom, malayalam movie reviews, cinemajalakam review

5 comments:

Biju AR said...

മമ്മൂട്ടിയെ പോലെ പക്വതയുള്ള നടന്മാര്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

അഫ്സല്‍ said...

കന്നടയിലെങ്കിലും രക്ഷപെടുമോ/

Anonymous said...

കന്നഡയില്‍ ശിക്കാരി യുടെ റിവ്യൂ ശ്രദ്ധിക്കൂ. http://www.supergoodmovies.com/42193/sandalwood/shikari-kannada-movie-review-movie-review-details

http://www.indiaglitz.com/channels/kannada/review/10850.html

supergoodmovies given 4.85/5, while indiaglitz given 8/10. wonderful to see the difference between two audiences.

Anonymous said...

kannadayile ee reviekal vayiche etra per kaanum ennu ee azhcha kazhiyumpol parayane....

Anonymous said...

pinne,kannada cinemayile pothu cinemakalude nilavaram nammude santosh panditine kalum moshamane ennu ariyille.athilum bhedam ennakum reviewkal udheshichathu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.