Friday, March 30, 2012

പൃഥ്വിരാജും ശശികുമാറും 'മാസ്റ്റേഴ്സു'മായി തീയറ്ററുകളില്‍





പൃഥ്വിരാജ് നായകനാകുന്ന ജോണി ആന്റണി ചിത്രം 'മാസ്റ്റേഴ്സ്' വെള്ളിയാഴ്ച മുതല്‍ തീയറ്ററുകളില്‍. പ്രമുഖ തമിഴ് സംവിധായകനും നടനുമായ ശശികുമാര്‍ മുഖ്യ വേഷത്തിലെത്തുന്നുവെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. കോ, ഗോവ, ഏകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പിയാ ബാജ്പേയിയാണ് നായിക. 


അനന്യ, കാതല്‍ സന്ധ്യ, മിത്ര കുര്യന്‍, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, സിദ്ദീഖ്, സമുദ്രക്കനി, മുകേഷ്,  സലീംകുമാര്‍, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 


ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ് ഓഫീസറുടേയും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകന്റെയും സൌഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, ശശികുമാര്‍ എന്നിവര്‍ യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


മിലന്റെ സഹായത്തോടെ വെല്ലുവിളി നിറഞ്ഞ ഒരു കേസ് ശ്രീരാമകൃഷ്ണന്‍ അന്വേഷിക്കുന്നതാണ് പ്രധാന വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് ഉദ്വേഗജനമായാണ് കഥ നീങ്ങുന്നത്. 


നവാഗതനായ ജിനു ആന്റണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ വി.ശരത് ചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സെവന്‍ ആര്‍ട്സ് ആണ്. 


ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ഗോപീസുന്ദര്‍, ഛായാഗ്രഹണം: മധു നീലകണ്ഠന്‍.

MASTERS MOVIE GALLERY
(click to enlarge)





























masters, masters malayalam movie, masters movie gallery, prithviraj in masters, sasikumar in masters, prithviraj and sasikumar, pia bajpayee, ananya, kathal sandhya, biju menon, johny antony, gopi sunder

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.