Saturday, March 3, 2012

റോഡ് സുരക്ഷക്കൊരു 'മിസ്ഡ് കോള്‍'





 റോഡ് സുരക്ഷാ സന്ദേശം ഒമാനിലെ കോളജ് വിദ്യാര്‍ഥി കൂട്ടായ്മ ഒരുക്കിയ 'മിസ്ഡ് കോള്‍' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സുദിന്‍ വാസുവാണ് സംവിധായകന്‍.


സിമ്പിള്‍ മീഡിയാ പ്രൊഡക്ഷന്‍സ് നിര്‍മിച്ച് 'ദി മിസ്ഡ് കോള്‍ -ദി കോള്‍ ഓഫ് റിയലൈസേഷന്‍' എന്നു പേരിട്ട ഇംഗ്ലീഷിലുള്ള ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിരിക്കുന്നത് മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ്. 


അശ്രദ്ധയും അമിതവേഗതയും അത് കാക്കുന്നവര്‍ക്ക് മാത്രമല്ല, ഒന്നുമറിയാത്ത മറ്റനേകര്‍ക്കും എങ്ങനെ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ചിത്രം ലളിതമായി പറയുന്നു. ഇതിലൂടെ സുരക്ഷിതമായ ഡ്രൈവിങ്ങിന്റെ ആവശ്യകതയും പ്രാധാന്യവുമാണ് ഈ വിദ്യാര്‍ഥിക്കൂട്ടം കാണികളെ ഓര്‍മപ്പെടുത്തുന്നത്. 


പരസ്പരം കണ്ടിട്ടുപോലുമില്ലാത്ത രണ്ട് യുവാക്കളുടെ ജീവിതത്തെ ഒരു അപകടം എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതാണ് കഥാസാരം. ഇതില്‍ ഒരാളുടെ അമിതവേഗവും അശ്രദ്ധയും ഒന്നുമറിയാത്ത മറ്റെയാളെ ജയിലില്‍ എത്തിക്കുകയാണ്. കൂടാതെ മറ്റൊരു ജീവനും ഈ അപകടമെടുക്കുന്നുണ്ട്.


സുല്‍ഹില്‍ ചാലപ്രനും അഭിലാഷ് രാജനുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍. എഡിറ്റിംഗ്, ക്യാമറ: സുദിന്‍ വാസു, അസി. ഡയറക്ടര്‍: അഭിലാഷ് രാജന്‍. വിന്‍ജിത്ത് ചാണ്ടി, റ്യൂബന്‍ തോമസ്, സുല്‍ഹില്‍ ചാലപ്രന്‍, വിദ്യ റാം, പൂജാ എസ്. ബന്‍ഗേരാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാവുന്നത്.  ചിത്രത്തിന്റെ യൂ ട്യൂബ് ലിങ്ക് ചുവടെ ചേര്‍ത്തിട്ടുണ്ട്.



youtube link for short film- the missed call


the missed call, short film the missed call, oman students short film the missed  call, sudhin vasu, sulhil chalapron, abhilash rajan, vinjith

1 comments:

Unknown said...

റോഡ് സുരക്ഷാ സന്ദേശം ഒമാനിലെ കോളജ് വിദ്യാര്‍ഥി കൂട്ടായ്മ ഒരുക്കിയ 'മിസ്ഡ് കോള്‍'

http://mailmp.blogspot.com/

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.