Wednesday, March 28, 2012

ഔട്ട്സൈഡര്‍ 30 മുതല്‍





 'ആത്മകഥ'ക്ക് ശേഷം ശ്രീനിവാസനെ നായകനാക്കി പ്രേംലാല്‍ ഒരുക്കുന്ന 'ഔട്ട്സൈഡര്‍' മാര്‍ച്ച് 30ന് തീയറ്ററുകളിലെത്തുന്നു. 


ശിവന്‍കുട്ടി എന്ന പുതുമയുള്ള കഥാപാത്രത്തിലൂടെ വ്യത്യസ്ത അഭിനയഭാവങ്ങളിലാണ് ശ്രീനിവാസന്‍ എത്തുന്നത്. ഇന്ദ്രജിത്ത്, പശുപതി എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. ചട്ടമ്പിയായ മുകുന്ദനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഗുണ്ടായിസവും സി.സി പിടിത്തവുമാണ് മുകുന്ദന്റെ പ്രധാനപണി. ഒരിക്കലും ശിവന്‍കുട്ടിക്ക് ഇഷ്ടപെടുന്ന പ്രകൃതമല്ല മുകന്ദന്. പക്ഷേ, അയാളുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ മുകുന്ദനും ഭാഗമാവുന്നു. സായികുമാര്‍, ഗംഗാ ബാബു, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളാവുന്നത്. 


ഗൌരി മീനാക്ഷി മൂവീസിനുവേണ്ടി ഗിരീഷ് ലാലാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ ഹഖിന്റേതാണ് ക്യാമറ. ഈണങ്ങളൊരുക്കുന്നത് സംഗീത്. ഗാനങ്ങള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. 


outsider gallery
(click to enlarge)


outsider, malayalam movie outsider, outsider gallery, malayalam movie outsider gallery, outsider preview, sreenivasan in outsider, sreenivasan, indrajith, ganga babu, pasupathy, premlal, premlal's outsider, gouri meenakshi movies, sameer haq

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.