Tuesday, March 6, 2012

Ivan megharoopan Gallery: കവിയുടെ കഥ പറയാന്‍ മേഘരൂപന്‍ വരുന്നു





 എഴുത്തിലും ജീവിതത്തിലും വേറിട്ട വി തേടിയ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയുമായി 'ഇവന്‍ മേഘരൂപന്‍' തയാറായി. സിലിക്കോണ്‍ മീഡിയ നിര്‍മിച്ച് പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് ബാരെയാണ് മുഖ്യ കഥാപാത്രമാകുന്നത്. 


കുഞ്ഞിരാമന്‍ നായരുടെ കഥ അതേപടി ജീവചരിത്ര രൂപത്തില്‍ പകര്‍ത്തുകയല്ല ചിത്രം ചെയ്യുന്നത്. കവിയുടെ സ്വഭാവവിശേഷങ്ങളുള്ള മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളുടെ തിരക്കഥയൊരുക്കിയ പി. ബാലചന്ദ്രന്റെ ആദ്യ സംവിധാന സംരംഭമാണിത്. 


പത്മപ്രിയ, ശ്വേതാ മേനോന്‍, അനുമോള്‍, രമ്യ നമ്പീശന്‍, ജഗതി ശ്രീകുമാര്‍, തമ്പി ആന്റണി, വി.കെ ശ്രീരാമന്‍, ജയപ്രിയ, സുനിത തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. 


ഗാനങ്ങള്‍ക്കും ചിത്രത്തില്‍ നല്ല പ്രാധാന്യമുണ്ട്. ശരത് ഈണം പകര്‍ന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഒ.എന്‍.വി കുറുപ്പ്, കാവാലം നാരായണപണിക്കര്‍ എന്നിവരാണ്. ആലപിച്ചിരിക്കുന്നത് യേശുദാസ്, ചിത്ര, കൃഷ്ണചന്ദ്രന്‍, രമ്യ നമ്പീശന്‍, ശ്വേതാ മോഹന്‍, മൃദുല എന്നിവരും.


 നിര്‍മാണം: ഗോപാ പെരിയാടന്‍, തമ്പി ആന്റണി, പ്രകാശ് ബാരെ. ക്യാമറ: രാജീവ് രവി, കല: പ്രകാശ് മൂര്‍ത്തി, എഡിറ്റിംഗ്: വിനോദ് സുകുമാരന്‍, നൃത്തം: പ്രസന്ന,സുജാത, സ്റ്റില്‍സ്: ഷാനി, റോഷന്‍, എഫക്ട്സ്: രാജ് മാര്‍ത്താണ്ഡം.

ivan megharoopan gallery
(click to enlarge)



















ivan megharoopan, ivan megharoopan gallery, prakash bare, p. balachandran, swetha menon, padmapriya, anumol, anumol stills, ramya nambeesan, jagathy sreekumar, silicon media

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.