Monday, March 12, 2012

Gallery: ഗവിയിലേക്ക് 'ഓര്‍ഡിനറി' 17 മുതല്‍







 മനോഹരമായ ഗവിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'ഓര്‍ഡിനറി' മാര്‍ച്ച് 17ന് തീയറ്ററുകളിലേക്ക്. നവാഗതനായ സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിഷാദ് കെ. കോയയും മനുപ്രസാദുമാണ്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍, ശ്രീത ശിവദാസ്, വൈഗ എന്നിവരാണ് പ്രധാന വേഷത്തില്‍.


പത്തനംതിട്ടയില്‍ നിന്ന് പ്രകൃതിസുന്ദരമായ ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിലെ കണ്ടക്ടര്‍ ഇരവി കുട്ടന്‍പിള്ളയെയും ഡ്രൈവര്‍ സുകുവിനെയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഇരവിയെ കുഞ്ചാക്കോ ബോബനും സുകുവിനെ ബിജു മേനോനും അവതരിപ്പിക്കുന്നു. അച്ഛന്‍ മരിചപ്പോള്‍ ആശ്രിതനിയമനമായി കിട്ടിയ ജോലിയാണ് ഇരവിക്ക് കണ്ടക്ടര്‍ പണി. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വലിയ താല്‍പര്യമില്ലായിരുന്നിട്ടും ഈ ജോലി അയാള്‍ സ്വീകരിച്ചത്. ആദ്യ പോസ്റ്റിംഗ് പത്തനംതിട്ട -ഗവി റൂട്ടിലും. 


ഈ യാത്ര അയാള്‍ക്ക് പുതിയ അനുഭവമായിരുന്നു. ഒരു മലയോര ഗ്രാമത്തെ അയാള്‍ അറിയുകയായിരുന്നു. ഈ യാത്രക്കിടയില്‍ ഇരവിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് 'ഓര്‍ഡിനറി' പറയുന്നത്. 


പുത്തന്‍ ഗെറ്റപ്പും സസ്പെന്‍സും നിറഞ്ഞ ഭദ്രന്‍ എന്ന നാടന്‍ കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ അധ്യാപകനായി ജിഷ്ണു എത്തുന്നു. ഗവിയിലെ പോസ്റ്റ് വുമണ്‍ അന്നയായി ആന്‍ അഗസ്റ്റിനും കല്യാണിയെന്ന കഥാപാത്രമായി ശ്രീതയുമെത്തും. ബിജു മേനോന്റെ നായികയാണ് വൈഗ. 


സലിംകുമാര്‍, ബാബുരാജ്, വിജീഷ്,ഹേമന്ത്, ലാലു അലക്സ്, ദാരായണന്‍കുട്ടി, രാഘവന്‍, ധര്‍മജന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് ചിത്രം നിര്‍മിക്കുന്നത്. ഇദ്ദേഹം തന്നെ രചിച്ച ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത് വിദ്യാസാഗറാണ്.


ക്യാമറ: ഫൈസല്‍ അലി, എഡിറ്റര്‍: വി. സാജന്‍, കലാസംവിധാനം: സുരേഷ് കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെഫീര്‍ ഷേട്ട്, അസോ. ഡയറക്ടര്‍മാര്‍: സൂര്യന്‍ കുനിശേരി, ബാബുരാജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. 


ORDINARY- POSTER GALLERY
(click to enlarge)




















ordinary malayalam movie, ordinary malayalam film, ordinary poster gallery, kunchacko boban, chackochan, biju menon, sugeeth, nishad k koya, manu prasad, rajeev nair, vidyasagar, ann augustine, shritha sivadas, vaigha, asif ali, jishnu

2 comments:

Tej said...

Seems like an extra ordinary movie. Expectation rises.

Arun Saji said...

song picturisation is superb. posters r also good.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.