മലയാളത്തിന്റെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളായ 'ദി കിംഗി'ലെയും 'കമീഷണറി'ലെയും നായക കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന 'ദി കിംഗ് ആന്റ് ദി കമീഷണര്‍' 23 മുതല്‍ തീയറ്ററുകളില്‍. മമ്മൂട്ടിയുടെ ജോസഫ് അലക്സിനെയും സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനെയും ഒന്നിപ്പിച്ച് ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് തന്നെ. തീപ്പൊരി രചനകളുടെ ഉസ്താദ് രണ്‍ജി പണിക്കരാണ് തിരക്കഥ. പ്രേക്ഷക പ്രതീക്ഷ വാനോളം ഉയരാന്‍ ഇതില്‍പ്പരം വേറെന്തു വേണം!
കേരളത്തിലുടനീളം 150 ലേറെ തീയറ്ററുകളിലാണ് റിലീസ്. മിക്ക സ്ഥലങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളില്‍ റിലീസുണ്ട്. കഴിഞ്ഞ തിങ്കള്‍ മുതല്‍ തന്നെ റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞനായ സുദര്‍ശനെ പട്ടാപകല്‍ ദില്ലിയില്‍ കൊല ചെയ്യുന്നത് അന്വേഷിക്കാന്‍ അതിസമര്‍ഥരായ ഉദ്യോഗസ്ഥരായ ജോസഫ് അലക്സ് ഐ.എ.എസിനെയും ഭരത് ചന്ദ്രന് ഐ.പി.എസിനെയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്നതാണ് കഥ. ഇവരെ കേന്ദ്ര കേഡറിലേക്ക് വിളിച്ചാണ് അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത്. രണ്ടുപേരും അവരുടേതായ വഴികളില്‍ സഞ്ചരിച്ചാണ് അന്വേഷണം. ഒരുമിച്ച് കൂടുമ്പോള്‍ അവര്‍ തങ്ങളുടെ നിഗമനങ്ങള്‍ വിലയിരുത്തും. അതിനായി തര്‍ക്കിക്കും, കലഹിക്കും. ഒടുവില്‍ ശരിയായ നിഗമനത്തിലെത്തും. ഇവരുടെ ഈ അന്വേഷണമാണ് ഷാജി കൈലാസും രണ്‍ജി പണിക്കരും ഉദ്വേഗഭരിതമായി അവതരിപ്പിക്കുന്നത്.
ഷാജി -രണ്‍ജി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ഈ ത്രില്ലറില്‍ ഉണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു. കൂടാതെ ജോസഫ് അലക്സ്, ഭരത് ചന്ദ്രന് എന്നീ കഥാപാത്രങ്ങളുടെ സാന്നിധ്യവും. നെടുമുടി വേണുവാണ് സുദര്‍ശനെ അവതരിപ്പിക്കുന്നത്. ജനാര്ദനന് കേന്ദ്രമന്ത്രി ജി.കെ യെ അവതരിപ്പിക്കും. സായ്കുമാര്, സലിംകുമാര്‍, സംവൃതാ സുനില്‍, വൈഗ, സഞ്ജന, കുഞ്ചന്‍, സ്ഫടികം ജോര്‍ജ്, അനില്‍ പപ്പന്, കെ.പി.എ.സി ലളിത തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം: ഭരണി കെ.ധരന്‍, ശരവണന്, എഡിറ്റിംഗ്: സംജിത്ത്, കഥാസംവിധാനം: ഗിരീഷ് മേനോന്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്.
എമ്പറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം പ്ലേ ഹൌസാണ് തീയറ്ററുകളില്‍ എത്തിക്കുന്നത്.
the king and the commissioner gallery
(click to enlarge)
the king and the commissioner, the king and the commissioner gallery, malayalam movie king and commissioner, malayalam movie gallery, mammootty, suresh gopi, samvritha sunil, shaji kailas, renji panicker, anto joseph, play house, sanjana, the king
0 comments:
Post a Comment