Saturday, March 10, 2012

Aravaan Review: കാലഘട്ടത്തിന്റെ സൌന്ദര്യവുമായി അറവാന്‍





 മഹാഭാരതത്തില്‍ പാണ്ഡവരുടെ വിജയത്തിനായി ബലികൊടുക്കപ്പെടുന്ന കഥാപാത്രമാണ് അര്‍ജുനന്റെ മകനായ 'അറവാന്‍'. സമാന സാഹചര്യത്തില്‍ ഒരു നാടിന്റെ സമാധാനത്തിനായി ബലിമൃഗമാവേണ്ടി വരുന്ന യുവാവിന്റെ കഥയാണ് 18ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ വസന്തബാലന്‍ ഒരുക്കുന്ന 'അറവാന്‍' എന്ന തമിഴ് ചിത്രം. വെങ്കിടേശന്‍ രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ 'കാവല്‍ക്കൂട്ടം'എന്ന നോവിലിലെ ഒരു കഥയാണ് സംവിധായകന്‍ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 


ഒരു പിരീഡ് ചിത്രമെന്ന നിലക്ക് 18ാം നൂറ്റാണ്ടിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിന് സാങ്കേതികമായും ആഖ്യാനപരമായും സമ്പൂര്‍ണ വിജയം നേടാനായി എന്നതാണ് ചിത്രത്തിന്റെ വിജയം.  മുന്‍ ചിത്രങ്ങളായ വെയില്‍, അങ്ങാടിത്തെരു എന്നിവക്കുള്ള വാണിജ്യ ഭംഗി അറവാനില്‍ വസന്തബാലന് കൊണ്ടുവരാനാന്‍ വസന്തബാലന്‍ ശ്രമിച്ചിട്ടില്ല. അതൊരു കുറവുമല്ല.


ഒരു തിരുട്ടുഗ്രാമത്തിലെ നേതാവായ കൊമ്പുത്തി (പശുപതി)യും സംഘവും നടത്തുന മോഷണത്തിലൂടെ കഥ തുടങ്ങുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ പേരില്‍ മറ്റാരോ മോഷണം നടത്തുന്നതായി മനസിലാക്കിയ കൊമ്പുത്തി അയാളെ ഒടുവില്‍ കണ്ടെത്തുന്നു. വരിപ്പുലി (ആദി). വരിപ്പുലിയുടെ മോഷണശൈലിയും കഴിവും മനസിലാക്കി അയാളെ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നു. നാടും വീടും ബന്ധുക്കളുമൊന്നുമില്ലെന്ന് പറഞ്ഞ് കൂടെ കഴിഞ്ഞ വരിപ്പുലിക്ക് തങ്ങള്‍ക്കറിയാത്ത ചരിത്രമുണ്ടെന്ന് ഒരു മോഷണശ്രമത്തിനിടെ കൊമ്പുലി മനസിലാക്കുന്നു. 


അതിനിടെ വരിപ്പുലിയെ അഥവാ ചിന്നയെ പിടികൂടാന്‍ ഒരു സംഘമെത്തുന്നു. തുടര്‍ന്ന് ചിന്ന എങ്ങനെ വരിപ്പുലിയായി അവിടെയെത്തിയെന്നാണ് കഥ. ചിന്നയുടെ കഥ ത്യാഗത്തിന്റെ പ്രണയത്തിന്റെ ചതിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ എല്ലാം കഥയാണ്. ആ കഥ പറയുമ്പോഴാണ് ചരിത്രത്തിലെ അറവാനും ഇക്കഥയിലെ അറവാനും തമ്മിലെ സാമ്യം സ്ഥാപിക്കപ്പെടുന്നതും.


ആദിക്കും പശുപതിക്കും പ്രകടനത്തിന് കൃത്യമായ അവസരം ചിത്രം നല്‍കുന്നുണ്ട്. ആദ്യ പകുതിയിലെ പശുപതിയുടേയും സംഘത്തിന്റെ മോഷണവും മറ്റും മെല്‍ ഗിപ്സന്റെ 'അപോകാലിപ്റ്റോ' പോലെ താളാത്മകവും പക്വവുമാണ്.


രണ്ടാം പകുതിയില്‍ ആദിയുടെ ചിന്ന എന്ന കഥാപാത്രമാണ് പാത്രസൃഷ്ടിയാലും അവതരണത്താലും കഥയുടെ നെടുംതൂണ്‍. നായിക വേഷത്തില്‍ ആദിയുടെ ജോഡിയായെത്തുന്ന ധന്‍സിക പേച്ചി എന്ന തന്റേടമുള്ള യുവതിയുടെ വേഷം മനോഹരമാക്കിയിട്ടുണ്ട്. എന്തിനേറെ, അതിഥി വേഷത്തിലുള്ള അഞ്ജലി, ഭരത്, ശ്വേതാ മേനോന്‍ എന്നിവര്‍ പോലും അവരുടെ വേഷങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ പതിയുംവിധം അവതരിപ്പിച്ചിട്ടുണ്ട്. പശുപതിയുടെ സഹോദരി വേഷത്തിലൂടെ മലയാളി നടി അര്‍ച്ചന കവിയും തമിഴ് അരങ്ങേറ്റം ശ്രദ്ധേയമാക്കി.


സിദ്ധാര്‍ഥിന്റെ ക്യാമറയും വിജയമുരുകന്റെ കലാസംവിധാനവും പിരീഡ് ചിത്രത്തിന്റെ പൂര്‍ണതക്കേകിയ സഹായങ്ങള്‍ ചില്ലറയല്ല. ഗായകന്‍ കാര്‍ത്തിക്ക് സംഗീതം നല്‍കിയ കന്നി സംരംഭം മോശമാക്കിയില്ല. നിലാ നിലാ എന്ന ഗാനം മനോഹരമാണ്. 


ചിലഘട്ടത്തില്‍ ചില്ലറ ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലും ഒരു കാലഘട്ടം പറയുന്ന കഥയെന്ന നിലയില്‍ അറവാന്‍ പ്രേക്ഷകന് നല്‍കുന്ന സുന്ദരമായൊരു അനുഭൂതിയാണ്.



aravaan review, aravaan tamil movie, malayalam movie review, aadhi, vasanthabalan, pasupathi, dhansika, archana kavi, singampuli, karthik

3 comments:

Kannan said...

ഇത് നല്ല സിനിമ എന്ന് കേട്ടിരുന്നു. കാണണം

Anoop said...

The review of this film may leads to us the theater

Raja said...

paavangalude Appocalypto.!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.