Wednesday, March 7, 2012

ദേശീയ അവാര്‍ഡ്: ബ്യാരിയും ദേവുളും മികച്ച ചിത്രം, വിദ്യ നടി, ഗിരീഷ് കുല്‍ക്കര്‍ണി നടന്‍






അമ്പത്തൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളിയായ സുവീരന്‍ സംവിധാനം ചെയ്ത 'ബ്യാരി'ക്കും മറാത്തിചിത്രം 'ദേവൂളി'നും  മികച്ച ചിത്രത്തിനുള്ള പുരസ്കാരം. ദേവൂള്‍ എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണിയാണ് മികച്ച നടന്‍.  'ദി ഡര്‍ട്ടി പിക്ചറി'ലെ അഭിനയത്തിന് വിദ്യാ ബാലനാണ് മികച്ച നടി. ആദിമധ്യാന്തം ഒരുക്കിയ മലയാളി സംവിധായകന്‍ ഷെറിക്ക് പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നത് അന്ന ഘോഡെ ദ ധാന്‍ എന്ന പഞ്ചാബി ചിത്രത്തിന്റെ സംവിയായകനായ ഗുര്‍വീന്ദര്‍ സിംഗിനെയാണ്.  ഉമേഷ് കുല്‍ക്കര്‍ണിയാണ് ദേവൂളിന്റെ സംവിധായകന്‍. 


ഇത്തവണ മലയാള സിനിമക്ക് മുഖ്യ പുരസ്കാരങ്ങള്‍ കുറവാണെങ്കിലും നേട്ടം കൈവരിച്ചവരില്‍ കൂടുതലും മലയാളികളാണെന്നതാണ് പ്രത്യേകത. 


രഞ്ജിത്ത് സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി'യാണ് മികച്ച മലയാള ചിത്രം. 'ബ്യാരി'യില്‍ നാദിറ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച  മലയാളനടി മല്ലികക്ക് പ്രത്യേക പരാമര്‍ശമുണ്ട്. 


മികച്ച നടനായി മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനെയും (പ്രണയം) പൃഥ്വിരാജിനെയും (ഇന്ത്യന്‍ റുപ്പി) പരിഗണിച്ചിരുന്നു. 


കര്‍ണാടക -കേരള അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന ലിപിയില്ലാത്ത ബ്യാരി ഭാഷയില്‍ ഒരുക്കിയ ആദ്യ സിനിമയാണ് 'ബ്യാരി'. 


മികച്ച സഹനടന്‍: അപ്പക്കുട്ടി (അഴകര്‍സാമിയിന്‍ കുതിര -തമിഴ്), രൂപാ ഗാംഗുലി ആണ് മികച്ച ഗായിക (അബോശീശേ -ബംഗാളി). ഗായകന്‍ -ആനന്ദ് ഭട്ടേല്‍ , ബാലനടന്‍: പാര്‍ഥോവ് ഗുപ്ത (സ്റ്റാന്‍ലി കാ ഡബ്ബ), കുട്ടികളുടെ ചിത്രം: ചില്ലാര്‍ പാര്‍ട്ടി. നവാഗതചിത്രം: ആരണ്യകാണ്ഡം (തമിഴ്).


മികച്ച തിരക്കഥ:വികാസ് ബെഹല്‍, നിതേഷ് തിവാരി (ചില്ലാര്‍ പാര്‍ട്ടി), സംഭാഷണം: ഗിരീഷ് കുല്‍ക്കര്‍ണി (ദേവൂള്‍), എഡിറ്റിംഗ്: പ്രവീണ്‍ കെ.എല്‍, എന്‍.ബി ശ്രീകാന്ത് (ആരണ്യകാണ്ഡം), സംഗീതം: നീല്‍ ദത്ത.


സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴകര്‍ സാമിയിന്‍ കുതിരൈയാണ് (തമിഴ്) മികച്ച ജനപ്രിയ ചിത്രം. 'ആന്റ് വി പ്ലേ ഓണ്‍' ആണ് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം. 'ജയ് ഭീം കോംറേഡ്സ്' സമവിധാനം ചെയ്ത ആനന്ദ് പട്വര്‍ധന് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. 


രോഹിണി ഹത്തംഗണി അധ്യക്ഷയായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. കേരളത്തില്‍ നിന്ന് സംവിധായകന്‍ കെ.പി കുമാരന്‍ ജൂറി അംഗമായിരുന്നു.

best actor girish kulkarni (right)
best actress: vidya balan
special mention: actress mallika
special mention: director sherri
58th national film awards, best film deool, best film byari, girish kulkarni, actress mallika byari, sheri, adimadhyantham, suveeran

1 comments:

Anonymous said...

Congrats winners

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.