Friday, February 10, 2012

Unnam Gallery: സിബി മലയില്‍ -ആസിഫ് അലി ടീമിന്റെ 'ഉന്നം' തീയറ്ററുകളില്‍





സിബി മലയില്‍ വീണ്ടും ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന 'ഉന്നം' 10ന് വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. 


നര്‍മവും സസ്പെന്‍സും പ്രണയവുമൊക്കെ കോര്‍ത്തിണക്കിയ വ്യത്യസ്തമായ ഈ ത്രില്ലറിന് തിരക്കഥയൊരുക്കുന്നത് സ്വാതി ഭാസ്കറാണ്. റിമാ കല്ലിംഗലും ശ്വേതാ മേനോനുമാണ് നായികമാര്‍. മര്‍ഡര്‍ 2 എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത പ്രശാന്ത് നാരായണന്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. 


സണ്ണി കളപ്പുരക്കല്‍, മുരുകന്‍,ബഷീര്‍, ടോമി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് യഥാക്രമം ലാല്‍, നെടുമുടി വേണു, രഞ്ചു , പ്രശാന്ത് നാരായണന്‍ എന്നിവരാണ്. 
മുംബൈയുടെ ഇരുണ്ട ലോകത്ത് ഏറെക്കാലം ജീവിച്ചവരാണ് സണ്ണിയും മുരുകനും. എല്ലാം മതിയാക്കി നാട്ടിലെത്തിയ ഇവരുടെ സുഹൃത്തുക്കളാണ്  ടോമിയും ബഷീറും. ഇവര്‍ക്കിടയില്‍ വന്നു കയറിയവനാണ് ആസിഫ് അലി അവതരിപ്പിക്കുന്ന അലോഷി എന്ന കഥാപാത്രം. 


ഇവര്‍  വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പണം നേടാനുള്ള ഒരു വഴി തെളിയുന്നതാണ് കഥ.


ബാലകൃഷ്ണന്‍ എന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ആയി  ശ്രീനിവാസന്‍ അഭിനയിക്കുന്നു. നിയാസ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ജോസ് പി. വര്‍ക്കിയാണ്. ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്. എഡിറ്റിംഗ്: ബിജിത്ത് ബാല. മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: സമീറ സനീഷ്. ഡേവിഡ് കാച്ചപ്പിള്ളി അവതരിപ്പിക്കുന്ന ചിത്രം കൂനിയില്‍ ഫിലിംസിനുവേണ്ടി ബഷീറും നൌഷാദും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിതരണം: ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ്സ്. 


UNNAM gallery
(click to enlarge)
unnam release theatre list

















unnam, unnam malayalam movie, unnam gallery, unnam posters, rima kallingal gallery, asif ali, malayalam movie news, malayalm film gossips, sibi malayil, prashanth narayanan in unnam, unnam releasing on 10th, asif ali in unnam, lal, nedumudi venu, swetha menon, swathi bhaskar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.