Thursday, February 9, 2012

തീയറ്റര്‍ സമരം മാറാന്‍ സാധ്യത





വെള്ളിയാഴ്ച മുതല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പുതിയ സിനിമകള്‍ റിലീസിനെടുക്കാതെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നസമരം ഒഴിവാകുമെന്ന് സൂചന. 


ഫെഡറേഷന്റെ കീഴിലുള്ള ആറെണ്ണം ഉള്‍പ്പെടെ 27 തീയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ നല്‍കരുതെന്ന് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സര്‍ക്കുലര്‍ ഇറക്കിയതിനെതിരെയാണ് സമരം പ്രഖ്യാപിച്ചത്. കൂടാതെ കഴിഞ്ഞ സിനിമാസമരകാലത്ത് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകള്‍ക്ക് റിലീസ് നല്‍കിയ ചില വിതരണക്കാര്‍ക്കെതിരെ നടപടി ഒഴിവാക്കണമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.


ഈ ആവശ്യങ്ങളോട് വിതരണക്കാരുടെ സംഘടന ഇപ്പോള്‍ അനുഭാവപൂര്‍ണമായ നിലപാട് എടുത്തതായി അറിയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. 


തീയറ്ററുടമകളുടെ സമരം വെള്ളിയാഴ്ച ആരംഭിക്കുകയാണെങ്കില്‍ ഉന്നം, മുല്ലശേരി മാധവന്‍കുട്ടി നേമം പി.ഒ തുടങ്ങിയ ചിത്രങ്ങളുടെ വിതരണം മുടങ്ങും. 


എന്നാല്‍ ഈ വ്യാഴാഴ്ച മുതല്‍ വൈഡ് റിലീസ് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് അട്ടിമറിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരവുമായി രംഗത്തെത്തിയതെന്നും ആക്ഷേപമുണ്ട്. കൂടാതെ നിര്‍മാണ, വിതരണ, തീയറ്റര്‍ രംഗത്തുള്ളവരെ ഒന്നിപ്പിച്ച് പുതിയ സംഘടനക്കും ഫെഡറേഷന്‍ ആലോചിക്കുന്നുണ്ട്. 




theatre strike kerala, cine exhibitors federation kerala, liberty basheer, wide release kerala

4 comments:

Anonymous said...

avanmarudeyoru samaram

Pramod said...

Nale films release undo?

Anonymous said...

puthiya releasing centers ethokkeyaa????

Anonymous said...

samarakkareyokke odikkanam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.