Wednesday, February 22, 2012

നിഷ്കളങ്കതയുടെ തിളക്കവുമായി 'മിനുക്കം'





മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയെ ആസ്പദമാക്കി ഉമര്‍ നസീഫ് അലി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'മിനുക്കം' ശ്രദ്ധനേടുന്നു. ഈ കുട്ടികളുടെ ചിത്രം ഇപ്പോള്‍ യു ടൂബിലും ലഭ്യമാണ്. 


ജനല്‍പാളി കടന്നുവരുന്ന ഒരു മിന്നാമിന്നി ഒരു സ്കൂള്‍ ബാലന്റെ നിഷ്കളങ്കമായ വികാര വിചാരങ്ങള്‍ക്ക് എങ്ങനെ നിറം പകരുന്നെന്ന് ചിത്രം ലളിതമായി വിവരിക്കുന്നു. രാത്രി പഠിക്കാനിരിക്കുന്ന കുട്ടിയുടെ മേശയില്‍ ഒരു മിന്നാമിന്നി വന്നിരിക്കുന്നു. സ്കൂളിലെ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കാനായി ഒരു പാട് പ്രതീക്ഷകളോട് അവന്‍ അതിനെ ഒരു കുപ്പിയിലാക്കുന്നതായി കഥയുടെ രത്നചുരുക്കം. 12 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 


അര്‍ജുന്‍, ശ്വേത, മൃദുല കാളിദാസന്‍, ഷാന തസ്നീം, ലുലു നജ, സഫ്വാന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലളിതമായ കഥക്ക് അതിനുതകുന്ന ആഖ്യാനവും ബാലതാരങ്ങളുടെ നിഷ്കളങ്കമായ അഭിനയവും മിനുക്കത്തിന് തിളക്കമാണ്.


അരുണ്‍ ജോര്‍ജിന്റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ജുനൈദ് മുഹമ്മദ്, പശ്ചാത്തല സംഗീതം: അമീന്‍ യാസിര്‍, ആനിമേഷന്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്: ഷിബു നാസ, ലിവാഹ് കോട്ടക്കല്‍, റോബിന്‍ ഭരത്.  യു ടുബില്‍ കാണാവുന്ന ചിത്രത്തിന്റെ ഡി.വി.ഡി പതിപ്പുമുണ്ട്.





minukkam youtube link
minukkam, minukkam malayalam short film, childrens film minukkam, umer naseef ali, umer naseef ali's minukkam, minukkam you tube link



4 comments:

Krishnakumar said...

good film..umar

Anonymous said...

great work..simple and good.

Syam said...

nanmayulla kochu samrambhangalkku ella bhavugangalum

Madhu said...

nice

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.