Wednesday, February 22, 2012

nidra gallery: ഭരതന്റെ 'നിദ്ര'ക്ക് സിദ്ധാര്‍ഥിന്റെ പുതുഭാഷ്യം






 1981ല്‍ ഭരതന്‍ ഒരുക്കിയ 'നിദ്ര'ക്ക് പുതിയ ഭാഷ്യവുമായി മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ വരുന്നു. സിദ്ധാര്‍ഥ് സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത 'നിദ്ര' 24ന് തീയറ്ററുകളിലെത്തും. 


പഴയ നിദ്രയുടെ അതേപടിയുള്ള പുനരാവിഷ്കാരമായിരിക്കില്ല പുതിയ പതിപ്പ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആഖ്യാനത്തിലും കഥയിലും വരുത്തിയിട്ടുണ്ട്. റീമാ കല്ലിംഗലാണ് നായിക. സിദ്ധാര്‍ഥ് ആദ്യമഭിനയിച്ച ചിത്രമായ 'നമ്മളി'ലെ സഹനായകന്‍ ജിഷ്ണുവിനും 'നിദ്ര'യില്‍ സുപ്രധാന വേഷം നല്‍കിയിട്ടുണ്ട്. 


തലൈവാസല്‍ വിജയ്, കെ.പി.എ.സി ലളിത, കവിത, സരയു, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ലുക് സാം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദന്‍ നിര്‍മിക്കുന്ന ചിത്രം രമ്യ റിലീസാണ് വിതരണം ചെയ്യുന്നത്. 


nidra gallery
(click image to enlarge)











nidra, nidra malayalam movie, nidra movie gallery, rima kallingal, sidharth bharathan in nidra, sidharth and rima kallingal in nidra, luksam creations, jassie gift, jishnu

2 comments:

Anonymous said...

എങ്ങനുണ്ട് ജൂനിയര്‍ ഭരതന്‍? കണ്ടവര്‍ അഭിപ്രായങ്ങള്‍ പറയൂ

Anonymous said...

Awesome movie!!!!!!!!
Siddarth Good acting, but he had done a lot of home work for this Nidra!

Background is the real strength of NIDRA!

This is what malayalam industry waiting for!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.