Sunday, February 5, 2012

സ്പിരിറ്റുമായി മോഹന്‍ലാലും രഞ്ജിത്തും വീണ്ടും






അഞ്ചുവര്‍ഷത്തെ ഇടവേളക്ക് വിരാമം, സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുന്നു. 'സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിലാണ് ലാല്‍ നായകനാവുന്നത്.


ദേവാസുരം, നരസിംഹം, രാവണപ്രഭു തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ രചിച്ച രഞ്ജിത്ത് അവസാനം രഞ്ജിത്ത് സംവിധാനം ചെയ്ത ലാല്‍ ചിത്രം 'റോക്ക് ആന്റ് റോള്‍' ആയിരുന്നു. ഇടക്കാലത്ത് മോഹന്‍ലാലുമായി അകന്നുനില്‍ക്കുകയായിരുന്ന രഞ്ജിത്ത് തന്നെയാണ് ഒരു പത്രത്തിലെഴുതുന്ന ആഴ്ചക്കോളത്തില്‍ പുതിയ ചിത്രത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇന്നലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. നായിക ആരായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.


ആശിര്‍വാദ് സിനിമാസായിരിക്കും സ്പിരിറ്റ് നിര്‍മിക്കുന്നത്. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. രഞ്ജിത്ത് നേരത്തെ പ്രഖ്യാപിച്ച 'ലീല'യെന്ന ചിത്രം ഇതിനുശേഷമാകും ആരംഭിക്കുക. 



mohanlal in renjith film, spirit malayalam movie, mohanlal in spirit, ranjith's mohanlal film spirit

2 comments:

Balu said...

pinakkangal inakkamgalakatte, nalla cinemakal varatte.

Biju B said...

മോഹന്‍ലാലിന്‍െറ കഴിവുകളെ ഉപയോഗപ്പെടുത്താനാവുന്ന പടമാകട്ടെ... മറ്റൊരു നീലകണ്ഠനോ കാര്‍ത്തികേയനോ ഒന്നും പിറക്കാതിരിക്കട്ടെ

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.