Monday, February 20, 2012

ഫാദേഴ്സ് ഡേ സാമൂഹികപ്രശ്നങ്ങളുടെ ആവിഷ്കാരം: കലവൂര്‍ രവികുമാര്‍





 തന്റെ പുതിയചിത്രമായ 'ഫാദേഴ്സ് ഡേ' സാമൂഹികപ്രശ്നങ്ങളുടെ ആവിഷ്കാരമാണെന്ന് സംവിധായകന്‍ കലവൂര്‍ രവികുമാര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തിലുള്‍പ്പെടെ ആവര്‍ത്തിക്കപ്പെടുന്ന ബലാല്‍സംഗം പോലുള്ള സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതികരണമാണിത്. കോയമ്പത്തൂരില്‍ കണ്ട ഒരു സ്ത്രീയുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. ഫാദേഴ്സ് ഡേയില്‍ കഥയ്ക്കാണ് പ്രാധാന്യം, താരങ്ങള്‍ക്കല്ല. വി.എസ് അച്യുതാനന്ദനെ ഈ ചിത്രം കാണിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രവികുമാര്‍ പറഞ്ഞു. 


പീഡനത്തിനിരയാവുന്ന സ്ത്രീകളുടെ എണ്ണം കൂടുന്ന ഇക്കാലത്ത് 'ഫാദേഴ്സ് ഡേ' പോലുള്ള ചിത്രങ്ങള്‍ പ്രസക്തമാണെന്ന് മുഖ്യവേഷം കൈകാര്യം ചെയ്ത നടി രേവതി പറഞ്ഞു. കുറേക്കാലത്തിന് ശേഷം കിട്ടിയ ശക്തമായ കഥാപാത്രമാണ് സീതാലക്ഷ്മി. പണം നോക്കിയല്ല, അഭിനയത്തോടുള്ള താല്‍പര്യം കൊണ്ടാണ് ഇത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഹിന്ദിയില്‍ പുതിയൊരു ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന തിരക്കിലാണ് താനെന്നും അവര്‍ വെളിപ്പെടുത്തി.


ചിത്രത്തില്‍ നായവേഷമായ ജോസഫിനെ അവതരിപ്പിച്ച ഷെഹിന്‍, നായിക നീനുവിനെ അവതരിപ്പിച്ച ഇന്ദു തമ്പി, പശ്ചാത്തല സംഗീതമൊരുക്കിയ ഔസേപ്പച്ചന്‍, നിര്‍മാതാവ് ഭരത് സാമുവല്‍, ക്യാമറാമാന്‍ എസ്.ജി രാമന്‍ തുടങ്ങിയവര്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തു.


fathers day preview and gallery -click here




fathers day, malayalam movie fathers day, shehin sa, indu thampy, actor revathi, kalavoor ravikumar, ouseppachan, malayalam movie fathers day press meet

2 comments:

Santhosh. Balan said...

lalityamulla cinemakal ennum vijayikatte.

Anonymous said...

script and direction super climax adipoli
director enna nilayil kalavoor 100% ok

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.