Sunday, February 12, 2012

കുഞ്ഞേടത്തി 20ന് കൈരളി ടി.വിയില്‍



പ്രസാദ് നൂറനാട് സംവിധാനം ചെയ്ത  ഹ്രസ്വചിത്രം 'കുഞ്ഞേടത്തി' ഈമാസം 20ന് കൈരളി ടി.വിയില്‍ സംപ്രേഷണം ചെയ്യും. ശിവരാത്രി ദിനമായ 20ന് ഉച്ചക്ക് രണ്ടിനാണ് സംപ്രേഷണം. 

ഒ.എന്‍.വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' എന്ന പ്രശസ്തമായ കവിതയുടെ ദൃശ്യാവിഷ്കാരമാണിത്. ശ്രീലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കല്ലുമല നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനില്‍ മുഖത്തലയാണ്. 5ഡി ക്യാമറയില്‍ ചിത്രീകരിച്ച 'കുഞ്ഞേടത്തി'യുടെ ഛായാഗ്രാഹകന്‍ രാജീവ് വിജയ് ആണ്. സംഗീതം: ചന്തു മിത്ര, ആലാപനം: ലക്ഷ്മി ദാസ്. 

അന്താരാഷ്ട്ര കവിതോല്‍സവത്തിലടക്കം പ്രമുഖ ഫെസ്റ്റിവല്‍ വേദികളില്‍ 'കുഞ്ഞേടത്തി' പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബത്തിന്റെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ആ കുടുംബത്തില്‍ ശരീരം തളര്‍ന്നുകിടക്കുന്ന അച്ഛനെയും കൊച്ചനുജനായ ഉണ്ണിക്കുട്ടനെയും പോറ്റി ജീവിതം തള്ളി നീക്കുന്ന കുഞ്ഞേടത്തിയുമുണ്ട്. 

കുഞ്ഞേടത്തിയായി ഡിംപിള്‍ റോസും ഉണ്ണിക്കുട്ടനായി ആരോമല്‍ മനോജുമാണ് അഭിനയിച്ചിരിക്കുന്നത്. മനോജ് നായര്‍, മാവേലിക്കര രാമചന്ദ്രന്‍, പൂജപ്പുര രാധാകൃഷ്ണന്‍, ഗിരിജ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 






kunjedathi, kunjedathi malayalam short film, prasad nooranad, anil mukhathala, o.n.v kurup, kairali tv, kunjedathi on kairali t.v, dimple rose, dimple rose as kunjedathi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.