Tuesday, February 28, 2012

വിദ്യാ ബാലന്റെ 'കഹാനി' മാര്‍ച്ച് ഒന്‍പതിന്





കാണാതായ ഭര്‍ത്താവിനെ തിരഞ്ഞ് കൊല്‍ക്കത്തയിലെത്തുന്ന പൂര്‍ണ ഗര്‍ഭിണിയുടെ കഥാപാത്രവുമായി വിദ്യാ ബാലന്റെ 'കഹാനി' മാര്‍ച്ച് ഒന്‍പതിന് തീയറ്ററുകളിലെത്തും. 
'ഡര്‍ട്ടി പിക്ചറി'നുശേഷം നായികക്ക് സമ്പൂര്‍ണ പ്രാധാന്യമുളള ചിത്രമാണ് വിദ്യക്ക് 'കഹാനി'യും. അതേസമയം 'ഡര്‍ട്ടി പിക്ചറി'ല്‍ ഗ്ലാമറിനായിരുന്നു പ്രാധാന്യമെങ്കില്‍, ഗൌരവമുള്ള കഥ പറയുന്ന 'കഹാനി'യില്‍ ദുരന്തനായികയുടെ മറ്റൊരു മുഖമാണ് വിദ്യക്ക്.


സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബംഗാളി നടന്‍ പരംബ്രതാ ചാറ്റര്‍ജിയാണ് വിദ്യയുടെ ഭര്‍ത്താവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇമ്രാന്‍ ഹാഷ്മിക്കും സുപ്രധാനമായ വേഷമുണ്ട്. ഭര്‍ത്താവിന്റെ തിരോധാനത്തിന്റെ ദുരൂഹതകള്‍ ചികഞ്ഞെത്തുന്ന വിദ്യാ ബാഗ്ചിയെന്ന പെണ്‍കുട്ടിക്ക് കൊല്‍ക്കത്തയില്‍ നേരിടേണ്ടി വരുന്നത് ചില്ലറ പ്രതിസന്ധികളൊന്നുമല്ല. 


ഗര്‍ഭാവസ്ഥയുടെ ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും അവള്‍ പോരാട്ടം അവസാനിക്കുന്നില്ല. അടുത്ത കാലത്തുവന്ന മികച്ച സ്ത്രീ കഥാപാത്രമാകുമിതെന്നാണ് വിദ്യാ ബാലന്‍ ചിത്രത്തിന്റെ പ്രൊമോഷനല്‍ കാമ്പയിനുകളില്‍ അവകാശപ്പെടുന്നത്. ട്രെയിലറുകളും ഗാനങ്ങളും നല്‍കുന്ന സൂചനയും വ്യത്യസ്തമല്ല. 


കൊല്‍ക്കത്തയുടേയും ദുര്‍ഗാ പൂജയും കൃത്യമായ ചിത്രം പകര്‍ന്നുനല്‍കുന്ന 'അമി ഷോത്തി ബോല്‍ച്ചി' എന്ന ബംഗാളി ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. കഥ: സുജോയ് ഘോഷ്, കുശാല്‍ ഗദ, തിരക്കഥ: സുരേഷ് നായര്‍, സുജോയ് ഘോഷ്, സംഗീതം: വിശാല്‍ ഡാഡ്ലാനി, ശേഖര്‍ രാവ് ജിയാനി, എഡിറ്റര്‍: നമ്രത റാവു. 


kahaani stills
(click to enlarge)





kahaani, hindi movie kahaani, vidya balan, vidya balan in kahaani, sujoy ghosh, vidya balan stills, kahaani gallery, kahaani releasing on march 9

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.