Wednesday, February 15, 2012

ഗൈഡന്‍സ് അവാര്‍ഡ്: ബ്യൂട്ടിഫുള്‍ മികച്ച സിനിമ






ഫിലിം ഗൈഡന്‍സ് സൊസൈറ്റി ഓഫ് കേരളയുടെ 2011 ലെ സിനിമാ അവാര്‍ഡുകളില്‍ 'ബ്യൂട്ടിഫുളി'ന്  നിരവധി പുരസ്കാരങ്ങള്‍.  മികച്ച സിനിമബ്യൂട്ടിഫുളാണ്. 'ബ്യൂട്ടിഫുളി'ലെ പ്രകടനത്തിന് ജയസൂര്യയെ മികച്ച നടനായും  'ഗദ്ദാമ'യിലേതിന് കാവ്യാ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. 


സഹനടന്‍- സിദ്ദീഖ് (ആഗസ്റ്റ് 15), സഹനടി- രമ്യാ നമ്പീശന്‍ (ചാപ്പാ കുരിശ്, ട്രാഫിക്), തിരക്കഥ, ഗാനരചന- അനൂപ് മേനോന്‍ (ബ്യൂട്ടിഫുള്‍), മികച്ച ഗായകന്‍ - ഉണ്ണിമേനോന്‍ (ബ്യൂട്ടിഫുള്‍), ഗായിക-ഗായത്രി (ബ്യൂട്ടിഫുള്‍). 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുതാണ് അവാര്‍ഡ്.


 മാര്‍ച്ച് 31 ന് ഫിലിം ഗൈഡന്‍സ് സൊസൈറ്റിയും നികര്‍വ ഫൌണ്ടേഷനും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ രാജശ്രീകുമാര്‍ വര്‍മ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. പി.ടി. വര്‍ഗീസ്, അഡ്വ. ശശാങ്കന്‍ പിള്ള, പ്രേംരാജ്, സുനില്‍ വാളക്കാട്, വി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.




beautiful malayalam movie, guidance film award for beautiful, anoop menon, unni menon, jayasurya, ramya nambeesan, sidhique

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.