Tuesday, February 14, 2012

ദൃശ്യാ ചലച്ചിത്രോത്സവവും പഴയകാല പോസ്റ്റര്‍ പ്രദര്‍ശനവും അബുദാബിയില്‍





 അബുദാബി : ആഗോളതലത്തില് ശ്രദ്ധയാകര്ഷിച്ച  അഞ്ച് മികച്ച സിനിമകള് ഉള്‍പ്പെടുത്തി അബുദാബി കേരളസോഷ്യല് സെന്റര്, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16 ,17 തിയ്യതികളില് അബുദാബിയില്‍ " ദൃശ്യാ ചലച്ചിത്രോത്സവവും പഴയകാല സിനിമാ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും.


ഫെബ്രുവരി 16 വൈകീട്ട് 8 മണിക്ക്  കേരളസോഷ്യല് സെന്റര് മിനിഹാളില്, അബുദാബി  ഫിലിം കോമ്പറ്റീഷന്‍ ഡയറക്ടര്‍ അലി അല്‍ ജാബ്രി  ഉദ്ഘാടനം ചെയ്യും.  യു. എ. ഇയിലെ പ്രശസ്ത സിനിമാസംവിധായകന്‍ സൈദ് അല്‍ ദാഹ്രി മുഖ്യാതിഥി യായിരിക്കും. ദൃശ്യ ഫെസ്റ്റിവെല്‍ ഡയക്ടര്‍ അജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും.  തുടര്‍ന്ന് സിംഹള സിനിമയായ 'മച്ചാന്‍' പ്രദര്‍ശിപ്പിക്കും.


നടന്‍ സത്യന്റെ നൂറാം ജന്മ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം വിളിച്ചോതുന്ന, പഴയകാല മലയാള സിനിമകളുടെ പൊസ്റ്റ്ര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. പോസ്റ്റര്‍പ്രദര്‍ശനം കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാദനം ചെയ്യും. സെക്രെട്ടറി അഡ്വ: അന്‍സാരി സൈനുദ്ദീന്‍ പ്രത്യേകാതിഥിയായിരിക്കും.


ഫെബ്രുവരി  17  രാവിലെ 10 മണി മുതല്‍  ഫ്രഞ്ച്-അറബ്, റഷ്യന്‍, ഇന്ത്യന്‍ ഭാഷകളിലെ നാലുസിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ പത്തിന് 'ഇന്സിണ്ടീസ്' , ഉച്ചക്ക് രണ്ടരക്ക് 'ദ്വീപ', വൈകിട്ട് അഞ്ചിന് 'ആണ്‍ ഒക്കരന്‍സ് അറ്റ്‌ വൂല്‍ കരീക് ബ്രിഡ്ജ്', രാത്രി എട്ടിന് 'ദി റിട്ടേണ്‍' എന്നിവയാണ് സിനിമകള്‍. എല്ലാ പ്രദര്‍ശനങ്ങളും തികച്ചും സൌജന്യമായിരിക്കും.  


"മനുഷ്യ ബന്ധങള്‍, ധാര്‍മിക-നൈതിക മൂല്യങള്‍, സിനിമയില്‍ " എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മൊയ്ദീന്‍ കോയ വിഷയം അവതരിപ്പിക്കും.  കവി കമറുദ്ദീന്‍ ആമയം, ചെറുകഥാകൃത്ത് ഫാസില്‍ , ഫൈസല്‍ ബാവ, സമീര്‍ ബാബു എന്നിവര്‍ പങ്കെടുക്കും.




drishya film festival abudhabi, poster exhibition, film festival, syed al dahri, aji radhakrishnan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.