Tuesday, February 14, 2012

കേന്ദ്ര നികുതിക്കെതിരെ 23ന് സിനിമാ ബന്ദ്





സിനിമാ വ്യവസായത്തിന് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സിനിമാ ബന്ദ് ആചരിക്കുന്നു. കേരളത്തില്‍ സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നിവ അന്ന് നിര്‍ത്തിവെക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളത്ത് സിനിമാപ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.


നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശനശാലകളും നേടുന്ന മുഴുവന്‍ വരുമാനത്തിനും 10.3 ശതമാനം നികുതി നിലവിലെ വിനോദ നികുതിക്ക് പുറമെ നല്‍കണമെന്നാണ് പുതിയ നിയമം. ഇത് എല്ലാ ഭാഷാ ചിത്രങ്ങള്‍ക്കും ബാധകമാണ്. നികുതി പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയേയും സിനിമാ മന്ത്രിയെയും കണ്ട് ചേംബര്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച നിവേദനം നല്‍കി.


സമരത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സൌത്ത്് ഇന്ത്യന്‍ ഫിലിം ചേംബര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (കേരള) കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) അസോസിയേഷന്‍ ഓഫ് മലയാളം മൂവീ മേക്കേഴ്സ് എന്നീ സംഘടനകള്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ പ്രസിഡന്റ് ബി.ശശികുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ വി.തോമസ്, ട്രഷറര്‍ കെ.എം. അബ്ദുല്‍ അസീസ്, എം.സി ബോബി തുടങ്ങിയവര്‍ പങ്കെടുത്തു.


cinema bandh on 23, cinema bandh in kerala too, kerala film chamber, bandh against cinema service tax 

1 comments:

PREKSHAKAN said...

ini nikutheede kuravum koodiye ondayirunnulloo

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.