Monday, February 13, 2012

നിത്യക്ക് വീണ്ടും വിലക്ക്





യുവനടി നിത്യാമേനോന് വിതരണക്കാരുടെ സംഘടനയുടെ വിലക്ക്. നിത്യ അഭിനയിക്കുന്ന ബാച്ചിലേഴ്സ് പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെടുക്കേണ്ട എന്ന് കാട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തീയറ്ററുടമകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. 


നിര്‍മാതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തെ നിത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സെറ്റില്‍ പുതിയ ചിത്രത്തിന് ഡേറ്റിനായി കഥ പറയാന്‍ വന്ന നിര്‍മാതാക്കളോട് മോശമായി പെരുമാറിയെന്നതായിരുന്നു അന്നത്തെ ആരോപണം. ആ വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പുതിയ വിലക്കും. 


അമല്‍ നീരദ് നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്നിവയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. 


വിലക്ക് കാര്യമാക്കുന്നില്ലെന്നും വിതരണക്കാരുടെ സംഘടന വിലക്കിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എക്സിബിറ്റേഴ്്സ് ഫെഡറേഷന്‍ അറിയിച്ചു. ഒരു നടിയെ വിലക്കാനും അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് ആവശ്യപ്പെടാനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നിത്യക്ക് 'അമ്മ' പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.




ban for nitya menon, nitya menon banned, malayalam actress nitya menon, producers association, distributors association, ustad hotel, bachlers party


2 comments:

Murali, varkala said...

evanmarkku enthinte kedaa

Satheesh Ambadi said...

Oh god! another ban. but, dont think one can supress a talented and bold actor like nitya through such things.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.