Sunday, February 26, 2012

അരവിന്ദന്‍ പുരസ്കാരം അനുമിത ദാസ് ഗുപ്തക്ക്




  2011 ലെ മികച്ച സംവിധായക പ്രതിഭക്കുള്ള  ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്കാരം ബംഗാളി സംവിധായിക അനുമിത ദാസ് ഗുപ്തക്ക്.  'ജുമേലി' എന്ന  സിനിമയുടെ സംവിധായികയാണ് അനുമിത. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.


ചലച്ചിത്രസംവിധായകരായ ഷാജി എന്‍. കരുണ്‍, ഡോ. ബിജു, പത്രപ്രവര്‍ത്തകന്‍ ഹരികൃഷ്ണന്‍, ചലച്ചിത്ര ഫിലിം സൊസൈറ്റി സെക്രട്ടറി വി.കെ നാരായണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ജി. അരവിന്ദന്റെ ചരമദിനമയ മാര്‍ച്ച് 15ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ പുരസ്കാരം സമ്മാനിക്കും. 


anumita das gupta, aravindan prize for anumita das gupta, aravindan award, bengali director anumita, chalachitra film society kerala, aravindan prize for jumeli director, kerala film award, cinemajalakam film news

1 comments:

Anonymous said...

അഭിനന്ദനങ്ങള്‍...
ബെന്ഗാളില്‍ ഇപ്പോഴും ശക്തരായ സ്ത്രീ സംവിധായകര്‍ ഒരുപാടുണ്ടല്ലോ

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.