Thursday, January 19, 2012

Spanish masala Gallery: ലാല്‍ ജോസിന്റെ സ്പാനിഷ് മസാല 20 മുതല്‍




സ്പെയിനിന്റെ പശ്ചാത്തലത്തില്‍ ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സ്പാനിഷ് മസാല' 20ന് തീയറ്ററുകളിലെത്തുന്നു. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. കുഞ്ചാക്കോ ബോബനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്പാനിഷ് താരം ഡാനിയേലാ ഫെസേരിയാണ് നായിക.


സ്പെയിനില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ പോയി അവിടെ പെട്ടുപോയ യുവാവ് ചാര്‍ലിയെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഭാഷയറിയാതെ അന്യനാട്ടില്‍ കുടുങ്ങിയെങ്കിലും ഒടുവില്‍ അവിടെത്തന്നെ ജീവിക്കാന്‍ ചാര്‍ലി തീരുമാനിക്കുന്നു. ജോലി തേടി ഇറങ്ങിയ അയാള്‍ കമീല എന്ന പെണ്‍കുട്ടിയെ യാദൃശ്ചികമായി പരിചയപ്പെടുന്നു. അവള്‍ അയാള്‍ക്ക് വഴികാട്ടിയും ആശ്വാസവുമാകുന്നു. 


ഇന്ത്യയില്‍ അംബാസിഡറായിരുന്നു കമീലയുടെ പിതാവ്. അതുകൊണ്ട് ഇന്ത്യാക്കാരോട് പ്രത്യേക മമതയുണ്ടായിരുന്നതിനാലാണ് ചാര്‍ലിയെ അവള്‍ സഹായിക്കുന്നത്. അവരുടെ സൌഹൃദം പിന്നീട് പ്രണയമാവുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ഇതിവൃത്തം. 


ബിജു മേനോന്‍, ക്ലെമന്റ്, ജാവിയര്‍, ഗോപാല്‍, നെല്‍സന്‍, വിനയപ്രസാദ്, കലാ രഞ്ജിനി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


സംഗീതം: വിദ്യാസാഗര്‍, ഗാനങ്ങള്‍: ആര്‍. വേണുഗോപാല്‍, ഛായാഗ്രഹണം: ലോകനാഥന്‍. പ്ലാസാ ഗ്രൂപ്പാണ് ചിത്രം വിതരണം ചെയ്യുന്നത്. 

spanish masala gallery
(click to enlarge)





























spanish masala, spanish masala gallery, laljose, dileep, kunchacko boban, daneila, biju menon, naushad, big screen, benny p. nayarambalam, malayalam movie spanish masala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.